കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മെഡൽ പട്ടികയിൽ 218 പോയിന്‍റുമായി എറണാകുളം ജില്ലയാണ് ഒന്നാമത്. 194 പോയിന്‍റുമായി പാലക്കാടും 111 പോയിന്‍റുമായി കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ജിസ്ന മാത്യു സ്വർണം നേടി. ജിസ്നയുടെ ട്രിപ്പ്ൾ സ്വർണമാണിത്. സീനിയർ ആൺകുട്ടികളുടെ ട്രിപ്പ്ൾ ജംപിൽ പാലക്കാടിന്‍റെ സനൽ സ്കറിയയും ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ലിനറ്റ് ജോർജും സ്വർണം നേടി.
ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പ്ൾ ജംപിൽ എൻ. അനസിന് മീറ്റ് റെക്കോർഡ്. 15.1 മീറ്റർ മറികടന്നാണ് പറളി സ്കൂളിലെ അനസ് റെക്കോർഡിട്ടത്. ഈ ഇനത്തിൽ മൂന്ന് മെഡലും പാലക്കാട് ജില്ല സ്വന്തമാക്കി.
സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ പാലക്കാട് മുണ്ടൂർ സ്കൂളിലെ തുഗന്ത് കുമാർ സ്വർണം നേടി. കായികമേളയിൽ മുണ്ടൂർ സ്കൂൾ നേടുന്ന ആദ്യ മെഡലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.