കോഴിക്കോട്: കൗമാരകേരളത്തിന്‍െറ കരുത്തളന്ന 59ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന്‍െറ അപ്രമാദിത്വത്തിന് ഇളക്കമില്ല. അവസാനംവരെ പൊരുതിനിന്ന പാലക്കാടിനെ പിന്തള്ളി 241 പോയന്‍റുമായി നിലവിലെ ചാമ്പ്യന്മാര്‍ കിരീടം കാത്തപ്പോള്‍ സ്കൂളുകളുടെ ആവേശപോരാട്ടത്തില്‍ പറളിയെ മറികടന്ന് മാര്‍ ബേസില്‍, കോതമംഗലം കിരീടം വീണ്ടെടുത്തു. 25 സ്വര്‍ണവും 28 വെള്ളിയും 18 വെങ്കലവും സ്വന്തമാക്കിയ എറണാകുളത്തിന് പിന്നില്‍ പാലക്കാട് 24 സ്വര്‍ണവും 23 വെള്ളിയും 21 വെങ്കലവും നേടി. 16 സ്വര്‍ണവും ഒമ്പത് വീതം വെള്ളിയും വെങ്കലവുമായി 130 പോയന്‍റ് നേടിയ ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. അവസാന ദിവസം ഒരു ഘട്ടത്തില്‍ മുന്നില്‍ കയറി വിറപ്പിച്ചുനിര്‍ത്തിയ പറളിയുടെ വെല്ലുവിളി അതിജയിച്ചാണ് മാര്‍ ബേസില്‍ കിരീടത്തിലത്തെിയത്. പെൺകുട്ടികളുടെ 800 മീറ്ററിൽ അനുമോൾ വെള്ളി നേടിയതോടെയാണ് മാർ ബേസിൽ ജേതാക്കളായത്.
സ്വര്‍ണനേട്ടത്തില്‍ മുന്നിലത്തെിയ പറളിയുടെ പോയന്‍റ് സമ്പാദ്യം 86. ഒമ്പത് സ്വര്‍ണവും 13 വെള്ളിയും ഏഴു വെങ്കലവും നേടിയ മാര്‍ ബേസില്‍ 91 പോയന്‍റിലത്തെി നിന്നു. പറളിക്ക് ആറു വെള്ളിയും എട്ടു വെങ്കലും മാത്രമേ ലഭിച്ചുള്ളൂ. കഴിഞ്ഞ തവണ ഒരു പോയന്‍റിന് സെന്‍റ് ജോര്‍ജിന് മുന്നില്‍ കിരീടം കൈവിട്ട മാര്‍ ബേസില്‍ മൂന്നാം തവണയാണ് ചാമ്പ്യന്‍ സ്കൂള്‍ പട്ടത്തിലത്തെുന്നത്. രണ്ടു സ്വര്‍ണത്തിലൊതുങ്ങിയ സെന്‍റ് ജോര്‍ജ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂരും മതിരിപ്പിള്ളിയും മൂന്നും നാലും സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.