??????? ????????? ?????????? ????? ????????? ???????????? ??????????

മുത്തുപോലൊരു മുത്തുരാജ്

 


കോഴിക്കോട്: 12ാമനായാണ് മുത്തുരാജ് 5000 മീറ്റര്‍ നടത്ത മത്സരം പൂര്‍ത്തിയാക്കിയത്. പറഞ്ഞിട്ടെന്ത് കൈയടികിട്ടിയത് മുഴുവനും ഇത്തിരിപ്പോന്ന മുത്തുരാജിന്. ചേട്ടന്മാര്‍ക്കൊപ്പം ഒരു കൈ നോക്കാനാണ് ആറാം ക്ളാസുകാരന്‍ മുത്തുരാജ് ഇറങ്ങിയത്. ചേട്ടന്മാരുടെ കൂട്ടത്തില്‍  മുത്തുരാജിന്‍െറ സ്വന്തം ചേട്ടന്‍ മൂര്‍ത്തിയും മത്സരത്തിനുണ്ടായിരുന്നു.
 ഇരുവരുടെയും മത്സരം കാണാന്‍ ഗ്രൗണ്ടിന് പുറത്ത് അച്ഛനും അമ്മയും സഹോദരങ്ങളുമുണ്ടായിരുന്നു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ 5000 മീറ്റര്‍ ഇല്ലാത്തതിനാല്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുകയായിരുന്നു മുത്തുരാജ്. ഇരുവരെയും പരളം യു.പി സ്കൂളിലെ കായികാധ്യാപകന്‍ എ. കരുണാകരനാണ് ട്രാക്കിലിറക്കിയത്. പിന്നീട് നടത്തത്തില്‍ മൂര്‍ത്തിയായ മൂര്‍ത്തി കോതമംഗലം മാര്‍ബേസിലേക്ക് മാറി. പിന്നീട് മലപ്പുറം വളയംകുളം എം.വി.എം.ആര്‍.എച്ച്.എസ്.എസിന്‍െറ താരമായി. അച്ഛന്‍ ശേഖരന്‍ കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയാണെങ്കിലും ഇദ്ദേഹത്തിന്‍െറ മാതാപിതാക്കള്‍ തമിഴ്നാട്ടിലെ മധുരയിലായിരുന്നു. ചിറക്കലില്‍ ജനിച്ചുവളര്‍ന്ന ശേഖരന് ആക്രി വില്‍പനയായിരുന്നു ജോലി. ഇപ്പോള്‍  പയ്യന്നൂര്‍ വടശേരിയിലാണ് താമസം. മുത്തുരാജിന്‍െറയും മൂര്‍ത്തിയുടെയും ചേട്ടന്‍ ശിവന്‍ ഇന്ന് ക്രോസ്കണ്‍ട്രിയില്‍ മത്സരിക്കുന്നുണ്ട്.  ഇവര്‍ക്കുപുറമെശേഖരന്‍െറ സഹോദരിയുടെ മക്കളായ തങ്കരാജും അനിയന്‍ അഭിജിത്തും സംസ്ഥാന മീറ്റില്‍ മത്സരിക്കാനത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT