???????? ????????? ???? ???????? ????? ????????? ?????? ?????.???.??? ???? ????? ?????????? ???????

ഹൈജംപിലെ വേദനക്ക് ട്രിപ്ളിലെ സ്വര്‍ണ മരുന്ന്


കോഴിക്കോട്: ഒക്ടോബറില്‍ സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ഹൈജംപ് സ്വര്‍ണത്തിലേക്ക് ചാടിയതിന്‍െറ ആത്മവിശ്വാസവുമായാണ് പാലക്കാട് കല്ലടിയുടെ സനല്‍ സ്കറിയ കോഴിക്കോട്ടെ സംസ്ഥാന സ്കൂള്‍ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, കാലില്‍ വേദനയുമായി മെഡല്‍മോഹം ഉപേക്ഷിക്കാനായിരുന്നു താരത്തിന്‍െറ വിധി.  കഴിഞ്ഞ വര്‍ഷത്തെ വെങ്കലംപോലുമില്ല. ആ വേദനക്ക് പക്ഷേ, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്ള്‍ജംപിലെ സ്വര്‍ണം മരുന്നാക്കി പുഞ്ചിരിയുമായി സനല്‍ മടങ്ങി. 14.66 മീറ്റര്‍ ചാടിയാണ് സനല്‍ ട്രിപ്ള്‍ പൂഴിയിലെ ഒന്നാമനായത്. കഴിഞ്ഞ വര്‍ഷം അബ്ദുല്ല അബൂബക്കറുടെ ചാട്ടത്തിന് പിന്നില്‍ വെള്ളിയുമായി ദു$ഖിച്ച മുഖത്ത് അങ്ങനെ സുവര്‍ണ തിളക്കവുമായി സ്കൂള്‍ മീറ്റിന് ഗുഡ്ബൈ.
കണ്ണൂര്‍ ഇരിട്ടി സ്രാമ്പിക്കല്‍ സ്കറിയയുടെയും ജിന്‍സിയുടെയും മകനാണ് സനല്‍. വെസ്റ്റേണ്‍ റെയില്‍വേയുടെ വോളിബാള്‍ താരമായ ശില്‍പ സ്കറിയയുടെ അനിയന്‍ എന്ന മേല്‍വിലാസവും സനലിനുണ്ട്. കേരളത്തിനായും ജഴ്സിയണിഞ്ഞിട്ടുള്ള ശില്‍പ, ഇപ്പോള്‍ റെയില്‍വേയുടെ ദേശീയ ക്യാമ്പിന്‍െറ ഭാഗമാണ്.
ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജംപില്‍ പങ്കെടുത്തിട്ടുള്ള സനല്‍, മുന്നോട്ടുള്ള പാതയില്‍ മികച്ചൊരു ട്രിപ്ള്‍ ജംപ് താരമാകാനുള്ള ലക്ഷ്യത്തിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കല്ലടിയിലെ ജാഫര്‍ ബാബുവിന്‍െറ ശിഷ്യനായ ഈ പ്ളസ് ടുക്കാരന്‍െറ മികച്ച ദൂരം 15 മീറ്ററാണ്. എന്നാല്‍, ഫൗള്‍ ചാട്ടപ്പിഴവില്‍ അതേനേട്ടം ആവര്‍ത്തിക്കാന്‍ ഇന്നലെ കഴിഞ്ഞില്ല.
പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ ആര്‍. സ്വരൂപ് 16.61 മീ. ചാടി വെള്ളി നേടി. ആലപ്പുഴ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിന്‍െറ ബോബി സാബു (14.33 മീ.) വെങ്കലം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT