???????? ???????????????? 4x400 ???????? ????????? ???????? ???????????? ?????? ???(????? ????, ????? ???? ????????, ?????, ???????? ????????)

‘തീപിടിപ്പിച്ച്’ റിലേ

കോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തെ തീപിടിപ്പിച്ചുകൊണ്ടായിരുന്നു  4x400 മീ. റിലേയില്‍ കൗമാര സംഘങ്ങളുടെ കുതിപ്പ്. 59ാമത് സംസ്ഥാന കായികമേളയുടെ അവസാന ഇനം കൂടിയായിരുന്ന റിലേയില്‍ അവസാന നിമിഷം വരെ കണ്ടത് ത്രസിപ്പിക്കുന്ന പോര്. ഏറ്റവും നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തിനൊടുവില്‍ ഉഷ സ്കൂളിന്‍െറ കരുത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും അട്ടിമറിയിലൂടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി.

കോഴിക്കോട്ടെ കാണികളെ ആവേശത്തിലാറാടിച്ചാണ് ആതിഥേയ ജില്ല സ്വര്‍ണം നേടിയത്. ആദ്യ ലാപ്പില്‍ ഏറ്റവും പിന്നിലായിരുന്ന ടീം സ്വപ്നതുല്യമായ കുതിപ്പിലൂടെ ഫിനിഷ് ചെയ്യുമ്പോള്‍ എതിരാളി ബഹുദൂരം പിന്നില്‍. ആദ്യ ലാപ് ഓടിയ മുക്കം ഓര്‍ഫനേജ് സ്കൂളിലെ ഷബ്ന ബാനു ഏറെ പ്രയാസപ്പെട്ട് ഏറ്റവും ഒടുവിലായി ഓടി തീര്‍ത്തപ്പോള്‍ ആരാധകര്‍ നിരാശയോടെ തലയില്‍ കൈവെച്ചു. എന്നാല്‍, കോഴിക്കോടിന്‍െറ കുതിപ്പ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഷബ്നയില്‍നിന്നും ബാറ്റണ്‍ വാങ്ങി രണ്ടാം ലാപ്പില്‍ കുതിച്ച അബിത മേരി മാനുവലാണ് മാറ്റത്തിന്‍െറ കരുത്തായത്. ആറ് ടീമുകളെയും പിന്നിലാക്കി അബിത ഷഹര്‍ബാന സിദ്ദിഖിന് കൈമാറി. വ്യക്തമായ ലീഡുമായി ജിസ്ന മാത്യുവിന്  ഷഹര്‍ബാന ബാറ്റണ്‍ കൈമാറുമ്പോള്‍ ആവേശത്താല്‍ ഗ്യാലറി ഇളകി മറിഞ്ഞു. ഒരു പിഴവും കൂടാതെ ജിസ്ന ഫിനിഷിങ് പോയന്‍റില്‍ തൊട്ടപ്പോള്‍ നാടറിഞ്ഞ കരഘോഷം. ഈ ഇനത്തില്‍ തിരുവനന്തപുരം രണ്ടും പാലക്കാട് മൂന്നും സ്ഥാനങ്ങള്‍ നേടി. 

സീനിയര്‍ ആണ്‍ കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ വിജയിച്ച തിരുവനന്തപുരം ജില്ലാ ടീം(അമീഷ് മോഹന്‍, അല്‍ അമീന്‍, സഞ്ജു,അലിഫ് നിസാം)
 

തിരുവനന്തപുരം, മലപ്പുറം, പാലക്കാട് ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതിയ ആണ്‍കുട്ടികളുടെ റിലേയും അടിമുടി ആവേശം നിറഞ്ഞതായിരുന്നു. ഒടുവില്‍ മുക്കോല സെന്‍റ് തോമസ് എച്ച്.എസ്.എസിലെ ആലിഫ് നിസാം, സായിയിലെ അമീഷ് മോഹന്‍, കണിയാപുരം ജി.എച്ച്.എസ്.എസിലെ അല്‍അമീന്‍, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലെ എസ്.ജെ. സഞ്ജു എന്നിവരടങ്ങിയ തിരുവനന്തപുരം ടീം ഒന്നാമതത്തെി. മലപ്പുറം രണ്ടും പാലക്കാട് മൂന്നും സ്ഥാനങ്ങള്‍ നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.