കോഴിക്കോട്: ‘ഓടി നേടിയ സ്വര്‍ണമെഡലുകള്‍ ഉഷേച്ചിക്കുള്ള സമര്‍പ്പണമാണ്. അവരുടെ പ്രയത്നത്തിനുള്ള പ്രതിഫലമാണിത്’ -മൂന്ന് റെക്കോഡ് സ്വര്‍ണം നേടിയ ഉഷ സ്കൂളിലെ ജിസ്ന മാത്യുവും കൂട്ടരും ഉറക്കെ വിളിച്ചുപറഞ്ഞു. ട്രാക്കിന് വെളിയില്‍ കുട്ടികള്‍ക്കായി ഓടിനടന്ന പി.ടി. ഉഷയെപ്പോലെ അതേ ആവേശത്തില്‍ പിന്‍ഗാമികള്‍ക്ക് പിന്തുണയുമായി സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്ന അന്താരാഷ്ട്ര താരങ്ങളായ ടിന്‍റു ലൂക്കയെയും ജെസി ജോസഫിനെയും കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കിടുമ്പോള്‍ കായികകേരളത്തിന്‍െറയും ഇന്ത്യയുടെയും ഭാവി വാഗ്ദാനങ്ങള്‍ക്ക് മറക്കാനാകാത്ത സന്തോഷം.
റിലേയിലുള്‍പ്പെടെ നാല് സ്വര്‍ണമാണ് ജിസ്ന മാത്യു നേടിയത്. അബിത മൂന്നും കെ. സ്നേഹ രണ്ടും സ്വര്‍ണവും സ്കൂള്‍ കായികമേളയോട് വിടചൊല്ലിയിറങ്ങിയ ഷഹര്‍ബാന സിദ്ദീഖ് നാല് വെള്ളിയും റിലേയിലെ ഒരു സ്വര്‍ണവുമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.