കോഴിക്കോട്: ആക്ഷന്‍ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിന്‍െറയും പറളി എച്ച്.എസ്.എസിന്‍െറയും പോരാട്ടം. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ ജൂനിയര്‍ വിഭാഗം 800 മീ. ഓട്ടമത്സരത്തില്‍ രണ്ടാമതായി അനുമോള്‍ തമ്പി ഫിനിഷിങ് ലൈന്‍ തൊടുമ്പോള്‍ മാര്‍ബേസില്‍ ക്യാമ്പ് അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. കോച്ച് ഷിബി മാത്യുവിന്‍െറ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മൂന്നുവര്‍ഷത്തിന് ശേഷമാണ് മാര്‍ബേസില്‍ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചത്.
ചിരവൈരികളായ കോതമംഗലം സെന്‍റ്ജോര്‍ജ് ആയിരുന്നില്ല ഇത്തവണ എതിരാളികളായത്. പാലക്കാടന്‍ കരുത്തിലത്തെിയ മനോജിന്‍െറ നേതൃത്വത്തിലുള്ള പറളി എച്ച്.എസ്.എസ് അവസാനഇഞ്ച് വരെ പോരാടി. കൂടുതല്‍ സ്വര്‍ണം നേടിയതും പറളിയാണ്. ഒമ്പത് സ്വര്‍ണവും 13 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 91 പോയന്‍റുമായാണ് മാര്‍ബേസില്‍ ചാമ്പ്യന്മാരായത്. 12 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമുള്‍പ്പെടെ 86 പോയന്‍റാണ് പറളിയുടെ സമ്പാദ്യം. ആറ് സ്വര്‍ണവും പത്ത് വെള്ളിയും ഏഴ് വെങ്കലവുമായി 67 പോയന്‍േറാടെ പാലക്കാട് കല്ലടി എച്ച്.എസ് മൂന്നാംസ്ഥാനം നേടി. പത്താംകിരീടം തേടിയിറങ്ങിയ നിലവിലെ ജേതാക്കളായ കോതമംഗലം സെന്‍റ് ജോര്‍ജിന് 41 പോയന്‍റുമായി ആറാംസ്ഥാനത്തത്തൊനേ കഴിഞ്ഞുള്ളൂ.
കഴിഞ്ഞവര്‍ഷം ഒരു പോയന്‍റിനാണ് സെന്‍റ് ജോര്‍ജിന് മുന്നില്‍ ചാമ്പ്യന്‍ പട്ടം അടിയറവെച്ചത്. ഉച്ചയോടെ ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടം കടുക്കുമെന്ന് വ്യക്തമായിരുന്നു. 80 പോയന്‍റുമായി മാര്‍ബേസിലും 75 പോയന്‍റുമായി പറളിയും മുന്നേറി. ഉച്ചക്കുശേഷം നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീ. ഓട്ടത്തിലായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. പറളിയുടെ പ്രതീക്ഷയുമായി എം. അഞ്ജന ഇറങ്ങിയെങ്കിലും മൂന്നാംസ്ഥാനം നേടി ഒരു പോയന്‍റ് കൂടി ചേര്‍ക്കാനേ അഞ്ജനക്കായുള്ളൂ.
മിനിറ്റുകള്‍ക്കുള്ളില്‍ പറളിയുടെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ടി.പി. അമല്‍ ഒന്നാംസ്ഥാനത്തോടെ പറളിയുടെ പോയന്‍റ് 81ലേക്ക് ഉയര്‍ത്തിയെങ്കിലും ജൂനിയര്‍ ജാവലിന്‍ ത്രോയില്‍ ദിവ്യാമോഹന്‍ ഒന്നാമതത്തെി മാര്‍ബേസിലിന്‍െറ പോയന്‍റ് 85 ലേക്കുയര്‍ത്തി. വിട്ടുകൊടുക്കാതെ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജംപില്‍ ടി.സി. ചെഷ്മയിലൂടെ സ്വര്‍ണം നേടി പറളി സ്കോര്‍ 86 ആക്കി. പറളിയുടെ അവസാനഇനമായിരുന്നു അത്. പിന്നെയാണ് വിധി നിര്‍ണയിച്ച ജൂനിയര്‍ വിഭാഗം 800 മീറ്റര്‍ മത്സരങ്ങള്‍. മാര്‍ബേസിലിന്‍െറ പ്രതീക്ഷയുമായി അനുമോള്‍ തമ്പിയും അഭിഷേക് മാത്യുവും ഇറങ്ങുന്നു. പറളിയുടെയും മാര്‍ബേസിലിന്‍െറയും ക്യാമ്പില്‍ ഒരുപോലെ ആശങ്കപടര്‍ന്ന നിമിഷങ്ങള്‍. ഒടുവില്‍ 3000, 1500 മീറ്റര്‍ ജേതാവ് അനുമോള്‍ തമ്പി പിരിമുറുക്കത്തിന്‍െറ നിമിഷങ്ങള്‍ക്ക് വിരാമമിട്ടു. ഉഷ സ്കൂളിലെ കെ. സ്നേഹക്ക് പിന്നില്‍ രണ്ടാമതായാണ് അനുമോള്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിഷേക് മാത്യു വെള്ളിയോടെ മാര്‍ബേസിലിന്‍െറ ലീഡ് ഉയര്‍ത്തി.
മൂന്നുവര്‍ഷമായി കൈയത്തെുമകലെ നഷ്ടപ്പെട്ട ചാമ്പ്യന്‍പട്ടമാണ് മാര്‍ ബേസില്‍ തിരിച്ചുപിടിച്ചത്. 2009, ’11 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായിരുന്ന മാര്‍ ബേസിലിന് കഴിഞ്ഞ മൂന്നുവര്‍ഷവും ഫൈനല്‍ ലാപ്പില്‍ കാലിടറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.