തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെ കോഴിക്കോട് നടത്താന്‍ തീരുമാനിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് മേള കേരളത്തിലെത്തിയത്. ഡിസംബറില്‍ മഹാരാഷ്ട്രയില്‍ മീറ്റ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാറിൻെറ തീരുമാനത്തിനെതിരെ കായികതാരങ്ങളടക്കം രംഗത്തെത്തിതോടെ ആതിഥേയത്വത്തില്‍നിന്ന് അവര്‍ പിന്മാറുകയായിരുന്നു. തുടർന്നാണ് കേരളം വേദിയാവാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.