താരങ്ങളെ റാഞ്ചുന്ന മംഗളൂരു മോഡല്‍

പട്യാല: അധികം വര്‍ഷമായിട്ടില്ല മംഗളൂരു യൂനിവേഴ്സിറ്റി മെഡല്‍ പട്ടികയില്‍ ഇടംനേടാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞവര്‍ഷം രണ്ടാമതായിരുന്നു അവരുടെ സ്ഥാനം. ശാസ്ത്രീയമായ പരിശീലന സംവിധാനങ്ങളോ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്ന പാരമ്പര്യമോ ഇല്ലാതെയാണ് അവര്‍ ഈ നേട്ടം കൊയ്യുന്നത്. അല്‍വാസ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് ഇതിനുപിന്നില്‍. സംസ്ഥാനത്തിന് പുറത്തുനിന്നടക്കമുള്ള മികച്ച താരങ്ങളെ വിലക്കെടുത്ത് മംഗളൂരു യൂനിവേഴ്സിറ്റിക്കായി നേട്ടമുണ്ടാക്കുന്നു. 
കാലിക്കറ്റിന്‍െറ മിന്നും താരമായിരുന്ന ശ്രീനിത് മോഹനടക്കമുള്ളവര്‍ അതിനുദാഹരണമാണ്. ശ്രീനിത് കഴിഞ്ഞ വര്‍ഷം സ്വര്‍ണം നേടിയിരുന്നു. ഇത്തവണ പട്യാലയില്‍ മംഗളൂരുവത്തെുന്നത് കഴിഞ്ഞ വര്‍ഷം കൈവിട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ തന്നെയാണ്. കേരള യൂനിവേഴ്സിറ്റികള്‍ താരങ്ങള്‍ക്ക് 250 രൂപയാണ് ഒരുദിവസം നല്‍കുന്നത്. 
മെഡല്‍ നേടിയ താരങ്ങള്‍ക്ക് എം.ജി സര്‍വകലാശാല 5000 രൂപ പാരിതോഷികവും നല്‍കുന്നുണ്ട്. എന്നാല്‍, പ്രതിമാസം താരങ്ങള്‍ക്ക് 20,000 രൂപവരെയാണ് അല്‍വാസ് കോളജ് നല്‍കുന്നത്. മിക്ക താരങ്ങളും വീഴുന്നതും ഈ പ്രലോഭനത്തിലാണ്. ട്രിപ്പ്ള്‍ ജംപര്‍ ശില്‍പ സാജന്‍, 400 മീറ്ററിലെ സനു സാജന്‍, 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് താരം ദിനു ജോസ് എന്നിവരും മംഗളൂരുവിനുവേണ്ടി സ്പൈക്കണിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.