????? ?????? ????????? ?????? ???????????? ?????????????? ???????? ?????????? ???????

സര്‍വകലാശാല അത് ലറ്റിക് മീറ്റ്: പി.യു ചിത്രക്ക് വെള്ളി

ട്രാക്കിലും ഫീല്‍ഡിലുമായി ആറു ഫൈനലുകള്‍ നടന്ന രണ്ടാം ദിനത്തില്‍ കേരള സര്‍വകലാശാലകളുടെ നേട്ടം പി.യു. ചിത്രയുടെ വെള്ളിയിലൊതുങ്ങി. 5000 മീറ്ററില്‍ മെഡല്‍ പട്ടികയിലത്തെിയാണ് കോഴിക്കോട് സര്‍വകലാശാല താരം ചിത്ര കേരളത്തിന്‍െറ മാനംകാത്തത്. ഇതേ ഇനത്തില്‍ കെ.കെ. വിദ്യ നാലാമതത്തെി. ഇരുവരും ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ വിദ്യാര്‍ഥികളാണ്. 5000 മീറ്ററില്‍ സ്വന്തം റെക്കോഡ് തിരുത്തിയ പുണെ സാവിത്രീഭായി ഫൂലെ യൂനിവേഴ്സിറ്റിയിലെ സഞ്ജീവനി ജാദവ് (16:18:01) ശ്രദ്ധേയപ്രകടനം കാഴ്ചവെച്ചു.
20 കിലോമീറ്റര്‍ നടത്തത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണമെഡല്‍ ജേതാവും കാലിക്കറ്റിന്‍െറ താരവുമായ കെ.കെ. റിബാസ് മൊസാഹി, ലോങ്ജംപില്‍ കാലിക്കറ്റ് താരമായ കെ. അക്ഷയ, ഡിസ്കസ് ത്രോയില്‍ റീമാ നാഥ്, എം.ജി താരങ്ങളായ രമ്യാ രാജന്‍, വിനിത ബിജു എന്നിവര്‍ നിരാശപ്പെടുത്തി. ഹൈജംപില്‍ മീറ്റ് റെക്കോഡിനുടമയും മംഗളൂരു താരവും മലയാളിയുമായ ശ്രീനിത് മോഹനും മികവ് നിലനിര്‍ത്താനായില്ല. മൂന്ന് ചാട്ടങ്ങളും പിഴച്ച ശ്രീനിത് പട്ടികയില്‍ എട്ടാമനായി.
 

പി.യു ചിത്ര
 

മൂന്ന് സ്വര്‍ണവുമായി 31 പോയന്‍േറാടെ മംഗളൂരു യൂനിവേഴ്സിറ്റിയാണ് ഒന്നാമത്. 29 പോയന്‍റ് നേടിയ പഞ്ചാബി യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനത്തും. കാലിക്കറ്റ് സര്‍വകലാശാല എട്ട് പോയന്‍റ് നേടിയപ്പോള്‍ മുന്‍ വര്‍ഷത്തെ വനിതാ ചാമ്പ്യന്മാരായ എം.ജിക്ക് നാല് പോയന്‍റ് മാത്രമാണ് രണ്ടാം ദിനത്തില്‍ സ്വന്തമാക്കാനായത്.

5000 മീറ്ററില്‍ പി.യു. ചിത്ര മികച്ച സമയം കുറിച്ചെങ്കിലും(16:36:91) കഴിഞ്ഞ വര്‍ഷത്തിന്‍െറ ആവര്‍ത്തനമെന്നപോലെ സഞ്ജീവനി യാദവിന് പിന്നില്‍ രണ്ടാമതായി. പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ സീമാ ദേവിക്കാണ് വെങ്കലം.
ഹൈജംപില്‍ മലയാളി താരം ശ്രീനിത് മോഹനെ പിന്തള്ളി മംഗളൂരു യൂനിവേഴ്സിറ്റിയിലെ തന്നെ ബി. ചേതന്‍ സ്വര്‍ണമണിഞ്ഞു. 1.95 മീറ്റര്‍ മാത്രമാണ് ശ്രീനിത് താണ്ടിയത്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ കന്നി മീറ്റിനത്തെിയ മംഗളൂരു താരം രഞ്ജിത് കുമാര്‍ പട്ടേല്‍ സ്വര്‍ണം നേടി. 20 കി. മീറ്റര്‍ നടത്തത്തിലും ഒന്നാമതത്തെി മംഗളൂരു തുടക്കം ഗംഭീരമാക്കി.
വനിതാ ലോങ്ജംപില്‍ മുംബൈ സര്‍വകലാശാല താരം ഗുലെ ശ്രദ്ധാഭാസ്കര്‍ (6.27) സ്വര്‍ണം നേടി.  എം.ജിയുടെ രമ്യരാജനും(5.61), വിനിത ബിജുവും(5.57) അഞ്ചാമതും ആറാമതുമായി ഫിനിഷ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT