മരുന്നടി വിവാദം: വാഡയോട് സഹകരിക്കുമെന്ന് റഷ്യ

മോസ്കോ: അത്ലറ്റുകളുടെ മരുന്നടിയുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് (വാഡ) പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്ത് റഷ്യന്‍ കായിക മന്ത്രാലയം രംഗത്ത്. രാജ്യത്തെ കായിക രംഗത്തെ മരുന്നടി മുക്തമാക്കുന്നതിനുള്ള എല്ലാ നടപടികളുമായും സര്‍ക്കാര്‍ സഹകരിക്കുമെന്ന് കായികമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വാഡ സ്വതന്ത്രാന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ടിലെ വിമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് റഷ്യ രംഗത്തത്തെിയത്. സര്‍ക്കാര്‍ അറിവോടെ അത്ലറ്റുകള്‍ വ്യാപകമായി ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കി കമീഷന്‍ റഷ്യക്ക് ഒളിമ്പിക്സ് വിലക്കേര്‍പ്പെടുത്താനും അത്ലറ്റിക് ഫെഡറേഷനെ വിലക്കാനും അഞ്ച് അത്ലറ്റുകള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും ശിപാര്‍ശ ചെയ്തിരുന്നു. റഷ്യന്‍ ഉത്തേജക വിരുദ്ധ ഏജന്‍സിയെ പരാതികളില്ലാതെ പ്രവര്‍ത്തനസജ്ജമാക്കാന്‍ വാഡയുമായി സഹകരിക്കുമെന്ന് കായിക മന്ത്രി വിതലി മുറ്റ്കോ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT