ഉത്തേജക മരുന്ന് : റഷ്യക്ക് വിലക്ക്


പാരിസ്: ഉത്തേജക മരുന്ന് വിവാദത്തില്‍ റഷ്യക്ക് തിരിച്ചടി. താരങ്ങള്‍ക്ക് മരുന്നടിക്ക് അധികൃതര്‍ പിന്തുണ നല്‍കിയെന്നാരോപിച്ച് റഷ്യയെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ താല്‍ക്കാലികമായി വിലക്കി. റിയോ ഒളിമ്പിക്സിന് ഒമ്പതു മാസം മാത്രം ബാക്കിനില്‍ക്കെയാണ് റഷ്യയെ ഞെട്ടിച്ച് വിലക്കു വന്നത്.
അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് റഷ്യയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ഒന്നിനെതിരെ 22 വോട്ടുകള്‍ക്കാണ് തീരുമാനം പാസായത്. വിലക്ക് നീക്കി, ഒളിമ്പിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി താരങ്ങള്‍ക്ക് പങ്കെടുക്കണമെങ്കില്‍ ഫെഡറേഷന്‍െറ നിയമ, സാങ്കേതിക രീതിയില്‍ മാറ്റം വരുത്തേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT