മഴ: ട്രെയിന്‍ റദ്ദാക്കി; ദേശീയ ജൂനിയര്‍ മീറ്റ് കേരള ടീമിന്‍െറ യാത്ര അനിശ്ചിതത്വത്തില്‍


കോഴിക്കോട്: അയല്‍ സംസ്ഥാനങ്ങളിലെ കനത്തമഴ ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റിനുള്ള കേരള സംഘത്തിന്‍െറ യാത്ര അനിശ്ചിതത്വത്തിലാക്കി. 21ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മീറ്റിനായി ചൊവ്വാഴ്ച പുറപ്പെടാനിരുന്ന 90 അംഗ സംഘത്തിന്‍െറ യാത്ര ട്രെയിന്‍ റദ്ദാക്കിയത് കാരണം മുടങ്ങി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തുടരുന്ന കനത്തമഴ കാരണം ടീം യാത്രതിരിക്കാനിരുന്ന ആലപ്പുഴ -ധന്‍ബാദ് എക്സ്പ്രസ് റദ്ദാക്കിയതാണ് ആദ്യ സംഘത്തിന്‍െറ യാത്രമുടക്കിയത്. 16 ആണ്‍കുട്ടികളും 74 പെണ്‍കുട്ടികളുമടങ്ങിയതാണ് ആദ്യ സംഘം. 65 പേരുടെ രണ്ടാംസംഘം ബുധനാഴ്ചയാണ് യാത്രതിരിക്കുന്നത്. മഴകുറഞ്ഞില്ളെങ്കില്‍ അടുത്ത ദിവസങ്ങളിലും ടീമിന്‍െറ യാത്ര അനിശ്ചിതത്വത്തിലാവുമെന്ന ആശങ്കയിലാണ് ഒഫീഷ്യലുകളും അത്ലറ്റുകളും.
ദേശീയ ജൂനിയര്‍ മീറ്റില്‍ 21ാം തവണ കിരീടമണിയാനൊരുങ്ങുന്ന കേരളസംഘം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശീലന ക്യാമ്പും കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് താമസസ്ഥലങ്ങളിലേക്ക് മടങ്ങിയതിനുപിന്നാലെയാണ് ട്രെയിന്‍ റദ്ദാക്കിയ വാര്‍ത്തയത്തെുന്നത്. റാഞ്ചിയിലേക്കുള്ള യാത്രക്ക് ഒരു ട്രെയിനിനെമാത്രം ആശ്രയിക്കുന്നതിനാല്‍ ബദല്‍ സംവിധാനമൊരുക്കാനുള്ള ശ്രമവും വിജയം കണ്ടില്ല.
കേരളത്തിനുപുറമെ, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അത്ലറ്റുകളുടെ യാത്രയും ട്രെയിന്‍ മുടങ്ങും. ബുധനാഴ്ചത്തെ യാത്രയും മുടങ്ങുകയാണെങ്കില്‍ ദേശീയ മീറ്റിന്‍െറ സംഘാടനത്തത്തെന്നെ ബാധിക്കുമെന്ന നിലയിലാണ് സ്ഥിതിഗതികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.