??????????? ?????????????? ???. ?????????? ??.???. ?????????????????????

ചാമ്പ്യന്‍കുടുംബത്തിന് പുതു‘ശ്രീ’


റാഞ്ചി: ഇന്ത്യക്കുവേണ്ടി മെഡലണിഞ്ഞ അച്ഛനും അമ്മക്കും ആഗ്രഹിച്ചപോലൊരു പിന്‍ഗാമിയായി മകന്‍െറ തുടക്കം. 1987 കൊല്‍ക്കത്ത സാഫ്ഗെയിംസില്‍ ട്രിപ്ള്‍ ജംപില്‍ വെള്ളിയണിഞ്ഞ എസ്. മുരളിയുടെയും 1992 ന്യൂഡല്‍ഹി ഏഷ്യന്‍ ജൂനിയര്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് 800 മീറ്ററില്‍ വെള്ളിയണിഞ്ഞ കെ.എസ്. ബിജിമോളിന്‍െറയും മകന്‍ എം. ശ്രീശങ്കറാണ് അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ വെങ്കലമണിഞ്ഞ് പാരമ്പര്യം നിലനിര്‍ത്തിയത്. ദേശീയ മീറ്റില്‍ ശ്രീശങ്കറിന്‍െറ കന്നിമെഡല്‍ കൂടിയാണിത്. മൂന്നാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തെങ്കിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് (7.28 മീ.) കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ളാസുകാരന്‍ നാട്ടിലേക്ക് മടങ്ങുന്നത്. സ്വര്‍ണമണിഞ്ഞ ഹരിയാനക്കാരന്‍ സാഹില്‍ ബാബു 7.31ഉം, വെള്ളി നേടിയ പശ്ചിമ ബംഗാളിന്‍െറ തപഷ് റോയ് 7.30ഉം ചാടിയ വീറുറ്റ പോരാട്ടത്തിലായിരുന്നു തുടക്കക്കാരന്‍െറ മിടുക്ക്. പാലക്കാട് റെയില്‍വേ റിസര്‍വേഷന്‍ സൂപ്രണ്ടായ അച്ഛന്‍ മുരളി തന്നെയാണ് ശ്രീശങ്കറിന്‍െറ പരിശീലകന്‍. അമ്മ ബിജിമോള്‍ പാലക്കാട് എഫ്.സി.ഐ മാനേജര്‍. ലോങ്ജംപ് താരമായ സഹോദരി ശ്രീപാര്‍വതിയുമുണ്ട് ഈ കുടുംബവഴി നിലനിര്‍ത്താന്‍.     

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT