????????????? ??. ???? ??????? 20 ???????????????? 100 ?????????? ?????????? ?????? ??????????

ദേശീയ ജൂനിയര്‍ അത് ലറ്റിക്സ് മീറ്റ് ഫോട്ടോഫിനിഷിലേക്ക്

റാഞ്ചി: 31ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവിനെ നിശ്ചയിക്കാന്‍ ഒരു പകല്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ, കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ട്രാക്കിനങ്ങളില്‍ നേടിയെടുത്ത സ്വര്‍ണത്തിന്‍െറ കരുത്തുമായി കേരളം ചാമ്പ്യന്‍ പോരാട്ടത്തില്‍ ഒന്നാമതത്തെിയപ്പോള്‍ അയല്‍ക്കാരായ തമിഴ്നാടും ഒപ്പത്തിനൊപ്പം. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ കേരളത്തിനും തമിഴ്നാടിനുമുള്ളത് 240 പോയന്‍റ്. ശക്തമായ വെല്ലുവിളിയുമായി തൊട്ടുപിന്നിലുള്ള ഹരിയാനക്ക് 236 പോയന്‍റും.

ചൊവ്വാഴ്ചയിലെ എട്ടു സ്വര്‍ണം ഉള്‍പ്പെടെ 14 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയാണ് നിലവിലെ ജേതാക്കള്‍ മീറ്റില്‍ ഇതാദ്യമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. പെണ്‍കുട്ടികളില്‍ കേരളത്തിന്‍െറ എം. അഖില (12.21 സെ.) വേഗമേറിയ താരമായി മാറിയപ്പോള്‍, ഇരട്ട സ്വര്‍ണവുമായി പി.എസ്. പ്രഭാവതിയും താരമായി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മീറ്റ് റെക്കോഡ് തിരുത്തിയ പ്രകടനവുമായി ജിസ്ന മാത്യുവും മിന്നിത്തിളങ്ങി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതത്തെിയ ഉത്തര്‍പ്രദേശിന്‍െറ ഗൗരവ് കുമാറാണ് (10.66) മീറ്റിലെ അതിവേഗക്കാരന്‍.  
ട്രാക്കിലും ഫീല്‍ഡിലുമായി 42 മെഡലുകള്‍ കൂടി തീര്‍പ്പാക്കുന്ന അവസാന ദിനത്തില്‍ 800 മീറ്റര്‍, 200 മീറ്റര്‍, 400 മീ. ഹര്‍ഡ്ല്‍സ്, 4x400 മീ. റിലേ, ട്രിപ്പ്ള്‍ ജംപ് എന്നിവയില്‍ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം പുറത്തുവന്നാല്‍ കേരളത്തിന് ചാമ്പ്യന്‍ പട്ടം അനായാസം ഉറപ്പിക്കാം.
പരമ്പരാഗതമായി മേധാവിത്വമുള്ള ഒരുപിടി ഇനങ്ങള്‍ കാത്തിരുന്ന ചൊവ്വാഴ്ച തിരുവനന്തപുരം സായിയിലെ എ. ദിവ്യയിലൂടെയാണ് കേരളം മെഡല്‍ കൊയ്ത്തിന് തുടക്കമിട്ടത്. മൂന്നു കി.മീ. നടത്തത്തില്‍ 16 മിനിറ്റ് 09.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദിവ്യക്ക് പിന്നാലെ പി.എസ്. പ്രഭാവതിയുടെ ഇരട്ട സ്വര്‍ണവുമത്തെി. അണ്ടര്‍ 14 പെണ്‍കുട്ടികളില്‍ രണ്ടാം ദിനം ട്രയാത്ലണില്‍ സ്വര്‍ണമണിഞ്ഞ പ്രഭാവതി ലോങ്ജംപിലെ അവസാന ചാട്ടത്തില്‍ 5.40 മീറ്റര്‍ ദൂരം കുറിച്ചാണ് കേരളത്തിന്‍െറ ആദ്യ ഇരട്ട സുവര്‍ണനേട്ടക്കാരിയായത്.

 

ജോസഫ്ജോ, ജോതി പ്രസാദ്, നിഥിന്‍, യു, ശ്രീകാന്ത് ഡി. 4x400 റിലെ ആണ്‍ അണ്ടര്‍ 20
 

ട്രാക്ക് വാണ് കേരളം

ഹരിയാനയും മഹാരാഷ്ട്രയും എറിഞ്ഞ് മുന്നേറുമ്പോള്‍ കേരളത്തെ എന്നും ട്രാക്ക് തുണക്കുകയാണ് പതിവ്. ഇത് ഇക്കുറിയും പിഴച്ചില്ല. മഞ്ഞുപെയ്തിറങ്ങിയ രാവില്‍ രണ്ടു സ്വര്‍ണത്തില്‍ കുറിച്ച ശുഭാരംഭത്തിന് ഉച്ചകഴിഞ്ഞും തുടര്‍ച്ചയുണ്ടായി. ആവേശത്തോടെ കാത്തിരുന്ന 100, 400 മീറ്ററുകളിലും സ്പ്രിന്‍റ് റിലേയിലും സ്വര്‍ണം വാരിക്കൂട്ടിയായിരുന്നു ചാമ്പ്യന്മാരുടെ കുതിപ്പ്. 400 മീറ്ററിനായി ട്രാക്കുണര്‍ന്നപ്പോള്‍ പി.ടി. ഉഷയുടെ പ്രിയ ശിഷ്യ ജിസ്ന മാത്യുവിലായി ഏവരുടെയും ശ്രദ്ധ. യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനവുമായി ദേശീയ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്തെിയ ജിസ്നക്ക് സ്റ്റാര്‍ട്ട് വെടിമുഴക്കത്തിനു പിന്നാലെ ട്രാക്കില്‍ എതിരാളികളുമില്ലാതായി. ആദ്യ 100 മീറ്ററിനുള്ളില്‍ വ്യക്തമായ ലീഡ് നേടിയ ജിസ്ന 53.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ മീറ്റ് റെക്കോഡ് പഴങ്കഥയായി. 2003ല്‍ പശ്ചിമബംഗാളിന്‍െറ പിങ്കിപ്രമാണിക് കുറിച്ച 54.92 സെ. സമയമാണ് ജിസ്ന സ്വന്തം പേരിലാക്കിയത്. തൊട്ടുപിന്നാലെ സീനിയര്‍ പെണ്‍കുട്ടികളില്‍ നിലവിലെ ജേതാവ് ഉഷ സ്കൂളിലെ ഷഹര്‍ബാന്‍ സിദ്ദീഖിനെ ( 56.47 സെ.) വെങ്കലത്തിലേക്ക് തള്ളി ജെറിന്‍ ജോസഫ് (55.47) വെള്ളി നേടി. ഹരിയാനയുടെ രജനി നഗറിനാണ് (55.39 സെ.) സ്വര്‍ണം.

തൊട്ടുപിന്നാലെ അതിവേഗക്കാരുടെ പോരാട്ടച്ചൂടിലേക്ക് ട്രാക്ക് മാറിയപ്പോഴും കേരളം മെഡല്‍ പട്ടികയില്‍ സ്ഥാനം നിലനിര്‍ത്തി. ജൂനിയര്‍ വിഭാഗങ്ങളില്‍ കാര്യമായ സാന്നിധ്യമില്ലായിരുന്നു. എന്നാല്‍, അണ്ടര്‍20 പെണ്‍കുട്ടികളില്‍ ആദ്യ മീറ്റില്‍ മത്സരത്തിനത്തെിയ അഖില വേഗമേറിയ താരമായി. ഇതേ വിഭാഗത്തില്‍ എ.പി. ഷില്‍ബി (12.30 സെ.) വെങ്കലവുമണിഞ്ഞു. ആണ്‍കുട്ടികളില്‍ യു.പിക്കും ഹരിയാനക്കും പിന്നില്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സിലെ ജോസഫ് ജോയ് വെങ്കലത്തിലത്തെി.
4x100 റിലേയില്‍ എതിരാളികളില്ലാതെയായിരുന്നു കേരളത്തിന്‍െറ ഇരട്ട സ്വര്‍ണം. പങ്കാളിത്തം കുറഞ്ഞപ്പോള്‍ ഹീറ്റ്സ് തന്നെ ഫൈനലായി മാറിയ മത്സരത്തില്‍ അണ്ടര്‍ 20 ആണ്‍കുട്ടികള്‍ 41.65 സെക്കന്‍ഡിലും പെണ്‍കുട്ടികള്‍ 47.83 സെക്കന്‍ഡിലും സ്വര്‍ണമണിഞ്ഞു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ സ്പ്രിന്‍റ് മിഡ്ലെ റിലേയില്‍ ജിസ്നയുടെ റോക്കറ്റ് വേഗത്തിലായിരുന്നു കേരളത്തിന്‍െറ സ്വര്‍ണം.
അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ലോങ്ജംപില്‍ നിരാശപ്പെടുത്തിയ ആതിര സുരേന്ദ്രന്‍ ട്രിപ്പ്ള്‍ ജംപില്‍ മധുര പ്രതികാരം തീര്‍ത്ത് കേരളത്തിന്‍െറ മൂന്നാം ദിനത്തിലെ സുവര്‍ണ നേട്ടം എട്ടിലത്തെിച്ചു.
സ്വര്‍ണം: ജിസ്ന മാത്യു (അണ്ടര്‍ 18, 400 മീറ്റര്‍ -ഉഷ സ്കൂള്‍), എം. അഖില (അണ്ടര്‍ 20, 100മീ -മേഴ്സി കോളജ്), ആതിര സുരേന്ദ്രന്‍ (അണ്ടര്‍ 20, ട്രിപ്പ്ള്‍ ജംപ്-സായി തലശ്ശേരി), എ. ദിവ്യ (അണ്ടര്‍ 16, മൂന്ന് കി.മീ. നടത്തം-തിരുവനന്തപുരം സായി), പി.എസ്. പ്രഭാവതി (അണ്ടര്‍ 14, ലോങ്ജംപ്-ഐഡിയല്‍ എച്ച്.എസ് കടകശ്ശേരി), അണ്ടര്‍ 20 പെണ്‍ 4x100 റിലേ (സൗമ്യ വര്‍ഗീസ്, രമ്യരാജന്‍, എ.പി. ഷില്‍ബി, എം. അഖില), അണ്ടര്‍ 20 ആണ്‍ 4x100 റിലേ (ഡി. ശ്രീകാന്ത്, യു. നിതിന്‍, ജ്യോതിപ്രസാദ്, ജോസഫ് ജോയ്), അണ്ടര്‍ 18 പെണ്‍ സ്പ്രിന്‍റ് മിഡ്ലെ റിലേ (അബിഗെയ്ല്‍ ആരോഗ്യരാഥ്, പി.യു. സയന, കെ. സ്നേഹ, ജിസ്ന മാത്യു).
വെള്ളി: ജെറിന്‍ ജോസഫ് (അണ്ടര്‍ 20, 400 മീ-അല്‍ഫോന്‍സ കോളജ് പാല), എല്‍. അനില  (അണ്ടര്‍ 18, ഹെപ്റ്റാത്ലണ്‍-തിരുവനന്തപുരം സായി), സൂര്യമോള്‍ (അണ്ടര്‍ 16, 400 മീ-ഉഷ സ്കൂള്‍), ആല്‍ഫി ലൂകോസ് (അണ്ടര്‍ 18, ലോങ്ജംപ്-തിരുവനന്തപുരം സായി), അണ്ടര്‍ 18 ആണ്‍ സ്പ്രിന്‍റ് മിഡ്ലെ റിലേ.
വെങ്കലം: അഞ്ജലി ഫ്രാന്‍സിസ് (അണ്ടര്‍ 18, പോള്‍വാള്‍ട്ട്), കെ. സ്നേഹ (അണ്ടര്‍ 18, 400 മീ), ഷഹര്‍ബാന്‍ സിദ്ദീഖ് (അണ്ടര്‍ 20, 400 മീ), ബിസ്മി ജോസഫ് (അണ്ടര്‍ 16, 400 മീ), എ.പി. ഷില്‍ബി (അണ്ടര്‍ 20, 100 മീ), സാനു സാജന്‍ (അണ്ടര്‍ 20, 400 മീ.), ജോസഫ് ജോയ് (അണ്ടര്‍ 20, 100), അഞ്ജലി ഷാബു (അണ്ടര്‍ 16, മൂന്നു കി.മീ. നടത്തം)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.