മത്സരത്തിനിടെ മരുന്നടി; ഹരിയാന താരത്തെ ഓടിച്ചിട്ട് പിടിച്ചു

റാഞ്ചി: അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിനിടിയില്‍ ഉത്തേജക മരുന്ന് കുത്തിവെച്ച ഹരിയാന താരത്തെ അത്ലറ്റുകള്‍ കൈയോടെ പിടികൂടി. ഹരിയാനയുടെ യേഗേഷിനെയാണ് സഹമത്സരാര്‍ഥികളും ഒഫിഷ്യലുകളും ഓടിച്ചിട്ടു പിടിച്ച് അധികൃതര്‍ക്ക് കൈമാറിയത്. മത്സരം ഇഞ്ചോടിഞ്ച് കനക്കവെ രണ്ടാം സ്ഥാനത്തായിരുന്നു യോഗേഷ്. തന്‍െറ അവസാന ഏറിനായി ഒരുങ്ങുന്നതിനിടെയാണ് മൈതാനത്തുവെച്ചുതന്നെ ഉത്തേജക മരുന്ന് കുത്തിവെച്ചത്. മരുന്നടി കണ്ട സഹ മത്സരാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ യോഗേഷ് കുതറിമാറി ഓടി. എന്നാല്‍, കാണികള്‍കൂടി പിന്നാലെ ഓടിയതോടെ സ്റ്റേഡിയത്തിനു പുറത്തുവെച്ച് തന്നെ ഹരിയാനക്കാരന്‍ പിടിയിലായി. തുടര്‍ന്ന് ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) അംഗങ്ങളും ചാമ്പ്യന്‍ഷിപ്പ് ഒഫീഷ്യലുകളും താരത്തെ കസ്റ്റഡിയിലെടുത്തു. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. ഹരിയാനയുടെ തന്നെ രവീന്ദറിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.

ജൂനിയര്‍ ബോയ്സ് ഹാന്‍ഡ്ബാളിലെ സ്വര്‍ണം മലപ്പുറം നിലനിര്‍ത്തി. ഫൈനലില്‍ തൃശൂരിനെ 20-10നാണ് ടീം പരാജയപ്പെടുത്തിയത്. സീനിയറില്‍ എറണാകുളത്തിനാണ് സ്വര്‍ണം.  
സീനിയര്‍ ബോയ്സ് കബഡിയില്‍ കാസര്‍കോടിനെ തോല്‍പ്പിച്ച് മലപ്പുറം സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ കൊല്ലത്തിനോട് പരാജയപ്പെട്ട് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രണ്ടാമതായി. ആണ്‍കുട്ടികള്‍ കഴിഞ്ഞ തവണത്തെ വെങ്കലം സ്വര്‍ണമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.