????? ???????? ????????? ?????????? ????????????? ????????? ???????????????? ??????????? -??????? ??????

വിജയസംഘം ഇതാ വരുന്നു...


വിമാനത്തില്‍ പറന്നത്തെി കിരീടവും റാഞ്ചി കേരള സംഘം ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസില്‍ നാട്ടിലേക്ക് യാത്രയാരംഭിച്ചു. വ്യാഴാഴ്ച ഉച്ച മൂന്നിന് റാഞ്ചിയില്‍aനിന്ന് ട്രെയിന്‍ കയറിയ ടീമംഗങ്ങള്‍ ആട്ടും പാട്ടുമായി കിരീടവിജയം ആഘോഷിച്ച് രണ്ടുദിവസത്തെ യാത്ര ആരംഭിച്ചു. സ്ളീപ്പര്‍ കോച്ചില്‍ പൂര്‍ണ റിസര്‍വേഷനുമായാണ് ടീമിന്‍െറ യാത്ര. 89 അത്ലറ്റുകളും എട്ട് ഒഫീഷ്യലുകളുമടങ്ങുന്ന ടീം ശനിയാഴ്ച ഉച്ചയോടെ പാലക്കാട്ടത്തെും. കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി എം. വേലായുധന്‍കുട്ടി, കേരള സംഘത്തലവന്‍ ഡോ. വി.സി. അലക്സ്, സായ് കോച്ച് ജോര്‍ജ് പി. ജോസഫ്, പരിശീലകരായ ബിനോയ് കുര്യാക്കോസ്, അവിനാഷ്കുമാര്‍, രാജീവന്‍ പി.പി, സജു ആര്‍.എസ്, ജോര്‍ജ് ഷിന്‍ഡെ എന്നിവരും ടീമിനൊപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT