കൊച്ചി: റാഞ്ചിയില്‍ നടന്ന 31ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ 21ാമത് തവണയും ഓവറോള്‍ ചാമ്പ്യന്മാരായ കേരള ടീമിന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനും കേരള അത്ലറ്റിക്സ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ ഡോ. ടോണി ഡാനിയേല്‍, കേരള അത്ലറ്റിക്സ് ഫെഡറേഷന്‍ സെക്രട്ടറി എം. വേലായുധന്‍ കുട്ടി, പരിശീലകര്‍, കായികതാരങ്ങള്‍ എന്നിവരെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് വി.എ. സക്കീര്‍ ഹുസൈന്‍ ഷാള്‍ അണിയിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിച്ചു. ലഘുഭക്ഷണവും വെള്ളവും നല്‍കിയശേഷം കായിക താരങ്ങളെ ചെണ്ടമേളത്തോടെ സ്റ്റേഷന് പുറത്തേക്ക് ആനയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സുരേഷ്, എക്സിക്യൂട്ടീവ് അംഗം വി.എം. ഷംസുദ്ദീന്‍, മുന്‍ ദേശീയ കോച്ച് പി.ആര്‍. പുരുഷോത്തമന്‍, കെ.എസ്.യു ജില്ലാ സെക്രട്ടറി വിഷ്ണു പ്രജീപ്, വിവിധ സ്കൂളുകളിലെയും അക്കാദമിയിലെയും കായികതാരങ്ങള്‍, പരിശീലകര്‍ എന്നിവര്‍ പങ്കെടുത്തു. എറണാകുളം സിറ്റി ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രവര്‍ത്തകരും താരങ്ങള്‍ക്ക് മധുരം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.