പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിന് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഒളിമ്പ്യന്‍ ടിന്‍റു ലൂക്ക അര്‍ഹയായി. ഫൗണ്ടേഷന്‍ അംഗവും ജിമ്മി ജോര്‍ജിന്‍െറ സഹോദരനുമായ സെബാസ്റ്റ്യന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2015ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം, 4-400 മീറ്റര്‍ റിലേയില്‍ വെള്ളി, ദേശീയ ഗെയിംസില്‍ 800 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണം എന്നീ പ്രകടനങ്ങളാണ് ടിന്‍റുവിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളി, 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം, 800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തുടങ്ങിയവ സമീപകാലത്തെ നേട്ടങ്ങളാണ്. പി.ടി. ഉഷയുടെ ശിഷ്യയായ ടിന്‍റു 2013ല്‍ ജി.വി. രാജ അവാര്‍ഡ് നേടിയിരുന്നു. ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍െറ പ്രഥമ ജിമ്മി ജോര്‍ജ് അവാര്‍ഡ് പി.ടി. ഉഷക്കായിരുന്നു. കോഴിക്കോട് റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ ഈ താരം കണ്ണൂര്‍ ചാവശ്ശേരിയിലാണ് താമസം. ജിമ്മിയുടെ 28ാം ചരമവാര്‍ഷിക ദിനത്തിന്‍െറ ഭാഗമായി പേരാവൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.