ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡറായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ വരുന്നു. ബോക്സിങ് താരം എം.സി. മേരികോം, ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല എന്നിവരും സല്‍മാനും പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ(ഐ.ഒ.എ) മാര്‍ക്കറ്റിങ് ഏജന്‍സിയായ ഐ.ഒ.എസ് സ്പോര്‍ട്സ് ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റാണ് സല്‍മാനെ അംബാസഡറാക്കുന്നത്. ഐ.ഒ.എ ഗുഡ്വില്‍ അംബാസഡറായി തെരഞ്ഞെടുത്തതോടെ താന്‍ ആദരിക്കപ്പെട്ടതായി സല്‍മാന്‍ പറഞ്ഞു. ഒളിമ്പിക്സില്‍ നമ്മുടെ അത്ലറ്റുകള്‍ മികച്ച പ്രകടനം നടത്തുകയെന്നത് രാജ്യത്തിന് ഏറ്റവും അഭിമാനകരമാണ്. അവര്‍ക്കൊപ്പം കൈകോര്‍ക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടെ റിയോയില്‍ മെഡല്‍ പട്ടികയില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും സല്‍മാന്‍ പറഞ്ഞു.
ഒളിമ്പിക്സ് പോലുള്ള കായികമാമാങ്കങ്ങള്‍ ടി.വിയില്‍ കാണാന്‍ പലരും താല്‍പര്യപ്പെടുന്നില്ളെന്ന് സല്‍മാന്‍ അഭിപ്രായപ്പെട്ടു. താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി റിയോയില്‍ പറന്നത്തൊന്‍ ശ്രമിക്കുമെന്നും സൂപ്പര്‍ താരം വ്യക്തമാക്കി. സല്‍മാന്‍ ഖാനെപ്പോലുള്ളവര്‍ പിന്തുണയുമായത്തെുന്നത് ഇന്ത്യന്‍ കായികരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നിമിഷമാണെന്ന് മേരികോം പറഞ്ഞു. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ എഡല്‍വീസ് ടോക്യോ ലൈഫ് ഇന്‍ഷുറന്‍സ് ഒരു കോടി രൂപ വീതം ഇന്‍ഷുര്‍ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.