ന്യൂഡല്‍ഹി: ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്‍െറ ഗുഡ്വില്‍ അംബാസഡറാക്കിയതില്‍ പ്രമുഖ കായിക താരങ്ങള്‍ക്ക് പ്രതിഷേധം. ‘പറക്കും സിങ്’ മില്‍ഖാ സിങ്ങും ഗുസ്തിയില്‍ ഒളിമ്പിക് യോഗ്യത നേടിയ യോഗേശ്വര്‍ ദത്തുമാണ് രംഗത്തത്തെിയത്. വിവിധ കായികതാരങ്ങളെയും അംബാസഡര്‍മാരാക്കുമെന്നു പറഞ്ഞ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രതിഷേധം തണുപ്പിaക്കാന്‍ ശ്രമവും നടത്തി.
സല്‍മാനെ അംബാസഡറാക്കുന്നത് തെറ്റായ തീരുമാനമാണെന്ന് മില്‍ഖ പറഞ്ഞു. കായികതാരങ്ങള്‍ തന്നെ രാജ്യത്തിന്‍െറ അംബാസഡര്‍മാരാണെന്ന് മില്‍ഖ അഭിപ്രായപ്പെട്ടു. ബോളിവുഡ് താരം കായികരംഗത്തിന്‍െറ ബ്രാന്‍ഡ് അംബാസഡറാകുന്നത് ശരിയല്ളെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ടി. ഉഷ, ഷൂട്ടിങ് താരവും കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍സിങ് റാത്തോഡ്, മുന്‍ ഹോക്കി ക്യാപ്റ്റന്‍ അജിത്പാല്‍ സിങ് എന്നിവര്‍ ഈ സ്ഥാനത്തേക്ക് യോഗ്യരാണെന്നും മില്‍ഖ അഭിപ്രായപ്പെട്ടു.
പി.ടി. ഉഷയെയും മില്‍ഖാ സിങ്ങിനെയും പോലുള്ള താരങ്ങള്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും രാജ്യത്തിനായി കഷ്ടപ്പെട്ടതാണെന്നും ഈ അംബാസഡര്‍ കായികരംഗത്തിനായി എന്തുചെയ്തെന്നും സല്‍മാന്‍ ഖാന്‍െറ പേരുപറയാതെ യോഗേശ്വര്‍ ദത്ത് ചോദിച്ചു. സിനിമയുടെ പ്രചാരണത്തിന് ഒളിമ്പിക്സിനെ വേദിയാക്കരുതെന്നും യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. സല്‍മാന്‍ ഖാന്‍ ഗുസ്തി താരമായി അഭിനയിക്കുന്ന ‘സുല്‍ത്താന്‍’ ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.