മാനുവല്‍ ഫ്രെഡറിക്കിന് വീട് നിര്‍മിക്കാന്‍ തുക നല്‍കി

കണ്ണൂര്‍: കേരളത്തിലെ ഏക ഒളിമ്പിക് മെഡല്‍ ജേതാവായ മാനുവല്‍ ഫ്രെഡറിക്കിന് വീട് വെക്കുന്നതിനായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ ചെക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ് ജില്ലാ കലക്ടര്‍ പി. ബാലകിരണിന് കൈമാറി. ചടങ്ങില്‍ മാനുവല്‍ ഫ്രെഡറിക്കും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു. നേരത്തേ ഇദ്ദേഹത്തിന് വീട് വെക്കാനുള്ള സ്ഥലം കണ്ണൂര്‍ താലൂക്കിലെ കാനത്തൂരില്‍ ലഭ്യമാക്കിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.