പിങ്കി പ്രമാണിക് വീണ്ടും ഓടി; അപമാനത്തിന്‍െറ കറ മായ്ക്കാന്‍

ന്യൂഡല്‍ഹി: വനിതകളുടെ 100 മീറ്ററില്‍ പിങ്കി പ്രമാണിക് ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്താണ്. പക്ഷേ, പിങ്കി മടങ്ങിയത് വിജയിയെപ്പോലെയാണ്. എട്ടു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ബംഗാളുകാരി പിങ്കി ട്രാക്കില്‍ തിരിച്ചത്തെുന്നത്.  സ്ത്രീ അല്ളെന്ന് വിധിച്ചതാണ് പിങ്കിക്ക് നീണ്ടകാലം ട്രാക്കില്‍ അയിത്തം കല്‍പിച്ചത്. 400, 800 മീറ്ററുകളില്‍ ഏഷ്യന്‍ തലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടി തിളങ്ങിനിന്ന കാലത്ത് 2008ല്‍ അപകടത്തില്‍പെട്ട് ട്രാക്കില്‍നിന്ന് മാറനില്‍ക്കേണ്ടിവന്ന പിങ്കിക്ക് നേരെ ആരോപണമുയര്‍ന്നത് 2012ലാണ്. പിങ്കി തന്നെ മാനഭംഗപ്പെടുത്തിയെന്ന കൂട്ടുകാരിയുടെ പരാതിക്കുപിന്നാലെ നടന്ന പ്രാഥമിക പരിശോധനയില്‍ പിങ്കി സ്ത്രീ അല്ളെന്നായിരുന്നു തീര്‍പ്പ്. നിരവധി പരിശോധനകള്‍ക്കൊടുവില്‍ പിങ്കിയുടെ സ്ത്രീത്വം കൊല്‍ക്കത്ത ഹൈകോടതി കഴിഞ്ഞവര്‍ഷം അംഗീകരിച്ചു. ട്രാക്കിലേക്ക് തിരിച്ചുവരാന്‍ അത്ലറ്റിക് അസോസിയേഷന്‍െറ കനിവിന് വീണ്ടും കാത്തിരിക്കേണ്ടി വന്ന പിങ്കി വിവാദത്തിനുശേഷം ആദ്യം പങ്കെടുക്കുന്ന മീറ്റാണ് ഡല്‍ഹി ഫെഡറേഷന്‍ കപ്പ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.