മരുന്നടിയില്‍ മുമ്പന്‍ റഷ്യ; ഇന്ത്യ മൂന്നാം സ്ഥാനത്ത്

മോണ്‍ട്രിയല്‍: ലോക കായികരംഗത്തെ ഏറ്റവുംവലിയ മരുന്നടിക്കാര്‍ എന്ന ‘നേട്ടം’ റഷ്യ നിലനിര്‍ത്തി. ആഗോള ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ വാഡയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 2014ല്‍ കൂടുതല്‍ മരുന്നടി നടന്നത് റഷ്യയിലാണെന്ന് വ്യക്തമായത്. അത്ലറ്റിക്സിലും ഭാരദ്വഹനത്തിലുമാണ് കൂടുതലും ഉത്തേജകമരുന്ന് ഉപയോഗിക്കുന്നത്. 1693 മരുന്നടി കേസുകളില്‍ 148 എണ്ണവും റഷ്യയില്‍നിന്നാണ്. 123 മരുന്നടിയുമായി ഇറ്റലി രണ്ടാമതും 96 കേസുകളുമായി ഇന്ത്യ മൂന്നാമതുമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT