റഷ്യയുടെ പങ്കാളിത്തം: അന്തിമ വിധി ഐ.ഒ.സി പാനലിന്‍േറത്

റിയോ ഡെ ജനീറോ: റഷ്യന്‍ അത്ലറ്റുകളുടെ ഒളിമ്പിക്സ് പങ്കാളിത്തത്തില്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ മൂന്നംഗ പാനല്‍ അന്തിമ തീരുമാനമെടുക്കും. അത്ലറ്റുകളുടെ പങ്കാളിത്തം സംബന്ധിച്ച് അതത് ഫെഡറേഷനുകള്‍ക്ക് തീരുമാനിക്കാം എന്ന മുന്‍ പ്രഖ്യാപനത്തിനെതിരായാണ് റിയോയില്‍ ചേര്‍ന്ന ഐ.ഒ.സി യോഗത്തിലെ തീരുമാനം. ഇതോടെ, രാജ്യാന്തര ഫെഡറേഷന്‍ കടമ്പ താണ്ടി ഒളിമ്പിക്സ് നഗരിയിലത്തെിയ 250ഓളം റഷ്യന്‍ അത്ലറ്റുകള്‍ക്ക് മറ്റൊരു അഗ്നിപരീക്ഷകൂടിയായി. അധികൃതരുടെ പിന്തുണയില്‍ വ്യാപകമായി ഉത്തേജകം ഉപയോഗിച്ചുവെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് റഷ്യയുടെ ഒളിമ്പിക്സ് പങ്കാളിത്തം വിവാദത്തിലായത്. ലോക ഉത്തേജകവിരുദ്ധ ഏജന്‍സി റിപ്പോര്‍ട്ടും റഷ്യക്കെതിരായി. ഇതോടെ, ഒളിമ്പിക്സില്‍നിന്ന് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്താനും ആവശ്യമുയര്‍ന്നു. വേള്‍ഡ് ആര്‍ച്ചറി പ്രസിഡന്‍റ് യുഗര്‍ എര്‍ഡ്നര്‍, അത്ലറ്റ്സ് കമീഷന്‍ ക്ളോഡിയോ ബോകെല്‍, അന്‍േറാണിയോ സാമരാഞ്ച് ജൂനിയര്‍ എന്നിവരുടെ മൂന്നംഗ സമിതിക്കാവും റഷ്യയുടെ ഭാവി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT