????????????? ?????????????????? ?????????? ???????? ?????????

അവരാണ് സൂപ്പര്‍ താരങ്ങള്‍

43 രാജ്യങ്ങളില്‍നിന്നു വന്ന 200ഓളം പേര്‍. അവരാണ് റിയോയിലെ യഥാര്‍ഥ താരങ്ങള്‍. സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടുപോലും താരപരിവേഷത്തില്‍ അതിന് താഴെയേ വരൂ. 11 മണിക്കൂര്‍ വിമാനയാത്ര കഴിഞ്ഞ് റിയോയില്‍ വന്നിറങ്ങിയത് അത്രയേറെ ഗാംഭീര്യത്തോടെയാണ്. അവര്‍ ഓരോ അടിയും അളന്നാണ് വിമാനത്തിന്‍െറ ബിസിനസ് ക്ളാസില്‍നിന്ന് പുറത്തുവന്ന് ബ്രസീലിന്‍െറ മണ്ണില്‍ തൊട്ടത്.

ഒളിമ്പിക്സിലെ അശ്വാഭ്യാസ മത്സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍നിന്നു കൊണ്ടുവന്ന കുതിരകളാണ് ഈ താരങ്ങള്‍. സാധാരണ കായിക താരങ്ങള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ ഒന്നും പോരാ ഈ സൂപ്പര്‍ താരങ്ങള്‍ക്ക്. പ്രത്യേകമായി തയാറാക്കിയ ലായം വിമാനത്തിനകത്ത് സജ്ജീകരിച്ച് ഒരു ലായത്തില്‍ രണ്ടു കുതിരകളെ വീതമാണ് കയറ്റിക്കൊണ്ടുവരുന്നത്.
ഒരു കുതിരയുടെ ശരാശരി ഭാരം 515 കിലോ വരും. ഓരോ കുതിരയുടെയും അനുബന്ധ സാമഗ്രികള്‍ അത്രതന്നെയുണ്ടാവും. കുതിരകള്‍ക്ക് ഭക്ഷണമായി ടണ്‍ കണക്കിന് വൈക്കോലും വിമാനത്തിനകത്ത് കരുതിയിട്ടുണ്ട്. ഈര്‍പ്പത്തിന്‍െറ അളവ് പ്രത്യേകമായി ക്രമീകരിച്ചാണ് വൈക്കോല്‍ കൊണ്ടുവരുന്നത്.

ഇങ്ങനെ 34 കുതിരകളുമായാണ് ആദ്യ വിമാനം ബ്രസീലിലത്തെിയത്. ബ്രിട്ടന്‍, കാനഡ, ജപ്പാന്‍, ചൈന, സിംബാബ്വെ, ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും ടീമുകള്‍ എത്തുന്നത്. കുതിരകളെ പാര്‍പ്പിക്കാന്‍ പ്രത്യേകം ലായങ്ങള്‍ ഗെയിംസ് വില്ളേജില്‍ ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് കുതിരകളെ പാര്‍പ്പിക്കുന്നത്. ഒളിമ്പിക് വില്ളേജില്‍ മനുഷ്യരെക്കാള്‍ വലിയ താരങ്ങള്‍ ഈ മൃഗങ്ങള്‍ തന്നെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരേപോലെ കായിക താരങ്ങള്‍ മാറ്റുരക്കുന്ന മത്സരവും അശ്വാഭ്യാസമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.