റിയോ: ഒളിമ്പിക്സിന് കൊടിയേറാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ തകരുന്നു. പായ്വഞ്ചിയോട്ടം (സെയ്ലിങ്) മത്സരത്തിനുള്ള പ്രധാന വേദി ഞായറാഴ്ച തകര്‍ന്നുവീണത് ഒളിമ്പിക്സ് ഒരുക്കങ്ങള്‍ക്കും നാണക്കേടായി. ആര്‍ക്കും പരിക്കില്ല. എന്നാല്‍, നിര്‍മാണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതായി പുതിയ വാര്‍ത്തകള്‍. വെള്ളിയാഴ്ച കൊടി ഉയരുന്ന ഒളിമ്പിക്സിനായി ലോകമാധ്യമങ്ങളും അത്ലറ്റുകളും ഒഫീഷ്യലുകളുമടക്കം 20,000ത്തിലേറെ പേര്‍ ഇതിനകം റിയോയില്‍ എത്തിയിട്ടുണ്ട്.
മറിന ഡി ഗ്ളോറിയ പോര്‍ട്ടാണ് സെയ്ലിങ് മത്സരത്തിന്‍െറ വേദി. വിവിധ രാജ്യങ്ങളിലെ അത്ലറ്റുകള്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. എന്നാല്‍, അത്ര ഗുരുതരമല്ളെന്നാണ് ഐ.ഒ.സി വക്താവ് മാര്‍ക് ആഡംസിന്‍െറ വിശദീകരണം. ഉടന്‍ പുനര്‍നിര്‍മിച്ച് നാലു ദിവസത്തിനകം മത്സരയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് വില്ളേജിലെ അസൗകര്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.