ഒളിമ്പിക്സ് വില്ലേജിൽ ഇന്ത്യന്‍ പതാക ഉയര്‍ന്നു

റിയോ ഡെ ജനീറോ: ത്രിവര്‍ണ നിറത്തിലെ ദേശീയ പതാക ഉയര്‍ന്നു. പശ്ചാത്തലത്തില്‍ ദേശീയഗാനവും മുഴങ്ങി. കായിക ലോകത്തെ പുതുതുടക്കത്തിന് ജംബോ സംഘവുമായത്തെിയ ഇന്ത്യ റിയോ ഒളിമ്പിക്സ് വില്ളേജില്‍ സാന്നിധ്യമറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നു മണിക്ക് നടന്ന ചടങ്ങില്‍ (ഇന്ത്യന്‍ സമയം രാത്രി 11.30) നൂറിലേറെ കായിക താരങ്ങളെയും ഒഫീഷ്യലുകളെയും സാക്ഷിനിര്‍ത്തിയാണ് ത്രിവര്‍ണ പതാക ഒളിമ്പിക്സ് നഗരിയില്‍ ഉയര്‍ന്നത്. ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്‍, അത്ലറ്റിക്സ് ഫെഡറേഷന്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി സി.കെ. വല്‍സന്‍, ഇന്ത്യന്‍ ഒളിമ്പിക്സ് ചെഫ് ഡി മിഷന്‍ രാകേഷ് ഗുപ്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഈ മാസം അഞ്ചിന് രാത്രി എട്ടിനാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നാലിന്. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി തുടങ്ങി 45 രാഷ്ട്രങ്ങളുടെ തലവന്മാര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഒളിമ്പിക്സിന്‍െറ അവസാനവട്ട ഒരുക്കങ്ങള്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി യോഗം വിലയിരുത്തി.ബ്രസീല്‍ ലോകത്തെ ഏറ്റവും സമ്മോഹനമായ കായിക പേരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞതായി ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാക് പ്രഖ്യാപിച്ചു. ബ്രസീലിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയും റഷ്യയിലെ ഉത്തേജക മരുന്ന് വിവാദവും ഒളിമ്പിക്സിന്‍െറ ഒരുക്കങ്ങള്‍ക്ക് വെല്ലുവിളിയായെന്ന് യോഗത്തില്‍ പ്രസിഡന്‍റ് ബാക് പറഞ്ഞു.

ഫുട്ബാളിന് ഇന്ന് കിക്കോഫ്

റിയോ ഒളിമ്പിക്സിലെ ഫുട്ബാള്‍ പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച കിക്കോഫ്. വനിതാ വിഭാഗത്തിലാണ് ഇന്ന് മത്സരങ്ങള്‍. പുരുഷ വിഭാഗം പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും.

പുരുഷ വിഭാഗം
ഗ്രൂപ് ‘എ’: ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇറാഖ്, ഡെന്മാര്‍ക്. ‘ബി’: സ്വീഡന്‍, കൊളംബിയ, നൈജീരിയ, ജപ്പാന്‍. സി: ഫിജി, കൊറിയ, മെക്സികോ, ജര്‍മനി. ഡി: ഹോണ്ടുറസ്, അല്‍ജീരിയ, പോര്‍ചുഗല്‍, അര്‍ജന്‍റീന

വനിതാ വിഭാഗം
ഇ: ബ്രസീല്‍, ചൈന, സ്വീഡന്‍, ദക്ഷിണാഫ്രിക്ക. എഫ്: കാനഡ, ആസ്ട്രേലിയ, സിംബാബ്വെ, ജര്‍മനി. ജി: അമേരിക്ക, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, കൊളംബിയ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT