ന്യൂഡല്‍ഹി: ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (നാഡ) കുറ്റമുക്തനാക്കിയെങ്കിലും ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് പഞ്ചം യാദവിന്‍െറ ഒളിമ്പിക്സ് സ്വപ്നം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. നാഡയുടെയും മാതൃസംഘടനയായ വാഡ (ലോക ഉത്തേജകവിരുദ്ധ ഏജന്‍സി) നര്‍സിങ്ങിന്‍െറ കേസ് പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിന്‍െറ ഫയല്‍ അയച്ചുതരണമെന്ന് നാഡയോട് ആവശ്യപ്പെട്ടതായി പി.ടി.എക്ക് നല്‍കിയ മറുപടി കുറിപ്പില്‍ വാഡ വാര്‍ത്താവിനിമയ കോഓഡിനേറ്റര്‍ മഗ്ഗി ഡുറന്‍റ് അറിയിച്ചു.
നാഡയുടെ അച്ചടക്ക പാനല്‍ നര്‍സിങ്ങിന് ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെ റിയോയിലെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുമെന്നും മഗ്ഗി അറിയിച്ചു. നിലവില്‍ പത്തോളം കേസുകള്‍ ആര്‍ബിട്രേഷന്‍ കോടതി മുമ്പാകെ ഉണ്ട്. മത്സരം തുടങ്ങുന്നതിനു മുമ്പായി കേസില്‍ അന്തിമവിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. റിയോയിലെ റിങ്ങില്‍ നര്‍സിങ് ഇറങ്ങുമോ എന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് വാഡ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.