അമ്പെയ്ത് ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍

റിയോ ഡെ ജനീറോ: അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യൻ താരം ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച് മുന്നേറ്റത്തിന് തുടക്കം കുറിച്ച ദീപിക റൗണ്ട് ഓഫ് 32വില്‍ ഇറ്റാലിയന്‍ താരം ഗ്യുണ്ടലിന സര്‍ട്ടോരിക്കെതിരെയും വിജയം കണ്ടു.

ഗ്യുണ്ടലിന സര്‍ട്ടോരിക്കെതിരെ ആദ്യ സെറ്റ് 27-24ന് നഷ്ടപ്പെടുത്തിയ ദീപിക തുടർന്നുള്ള മൂന്ന് സെറ്റിലും തിരിച്ചു വന്നു. രണ്ടാം സെറ്റ് 29-26നും മൂന്നാം സെറ്റ് 28-26നും ദീപിക സ്വന്തമാക്കി. നാലാം സെറ്റില്‍ അവസാന അമ്പ് 10ൽ എത്തിച്ച് ദീപിക അവസാന പതിനാറില്‍ ഇടംപിടിച്ചു. ദീപികക്ക് ആറ് സെറ്റ് പോയിന്‍റുകള്‍ ലഭിച്ചപ്പോള്‍ സര്‍ട്ടോരിക്ക് രണ്ട് പോയിന്‍റാണ് ലഭിച്ചത്.

അമ്പെയ്ത്ത് ടീമിനത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ദീപിക മികച്ച തിരിച്ചു വരവാണ് നടത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയിയുടെ ടാന്‍ യാ ടിങ്ങിനെ ദീപിക നേരിടും. നേരത്തെ ഇന്ത്യന്‍ താരങ്ങളായ ബൊംബായ്‌ല ദേവിയും അതാനു ദാസും പ്രീ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT