????????????? ?????? ???????? ???

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒളിമ്പിക്സിലും രക്ഷയില്ല

റിയോ: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒളിമ്പിസ്ക് വേദിയിലും രക്ഷയില്ല. വിദേശ മാധ്യമപ്രവര്‍ത്തകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബെലറൂസില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനടക്കം രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ബാഹയിലെ ശമയിന്‍ പ്രസ് സെന്‍ററിലേക്ക് മത്സരവേദിയായ ഡിയോഡോറോയില്‍നിന്ന് തിരിച്ചുവന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒളിമ്പിക്സുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രത്യേക വഴിയാണിത്. അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സംശയം. കല്ളെറിഞ്ഞതാണെന്നാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകരും പൊലീസും പറയുന്നത്. സുരക്ഷ കര്‍ശനമാക്കിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.

സിറ്റി ഓഫ് ഗോഡ് ഫവേല എന്ന കുപ്രസിദ്ധമായ തെരുവിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. ചില്ലുപൊട്ടിയ ശബ്ദംകേട്ടയുടന്‍ മാധ്യമപ്രവര്‍ത്തകരും വളന്‍റിയര്‍മാരും ബസില്‍ കമിഴ്ന്നുകിടന്നു. പിന്നീട് പൊലീസത്തെി ബസ് മെയിന്‍ പ്രസ് സെന്‍ററിലേക്ക് കൊണ്ടുപോയി. വെടിയൊച്ച തന്നെയാണ് കേട്ടതെന്ന് ബസിലുണ്ടായിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ലീ മൈക്കല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT