റിയോ ഡെ ജനീറോ: ട്രിപ്പ്ള്‍, ട്രിപ്പ്ള്‍ സുവര്‍ണലക്ഷ്യത്തിലേക്ക് ട്രാക്കിലിറിങ്ങിയ ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിമ്പിക്സില്‍ കുതിപ്പ് തുടങ്ങി. 100 മീറ്റര്‍ ഹീറ്റ്സില്‍ മികച്ച നാലാമത്തെ സമയവുമായാണ് ജമൈക്കക്കാരന്‍ സെമിഫൈനലിലേക്ക് മുന്നേറിയത്. ഏഴാം ഹീറ്റ്സിലിറങ്ങിയ ബോള്‍ട്ട് 10.07 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്. ആദ്യ 50 മീറ്ററില്‍ പിറകിലായിരുന്ന വേഗരാജന്‍ പിന്നീട് സ്വതസിദ്ധമായ കുതിപ്പിലൂടെ അനായാസം മുന്നിലത്തെുകയായിരുന്നു.

ബോള്‍ട്ടിന്‍െറ പ്രധാന എതിരാളിയാവുമെന്ന് കരുതപ്പെടുന്ന മുന്‍ ചാമ്പ്യന്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍േറതാണ് ഹീറ്റ്സിലെ ഏറ്റവും മികച്ച സമയം, 10.01 സെ. ഐവറി കോസ്റ്റിന്‍െറ ബെന്‍ യൂസുഫ് മെയ്തെ (10.03 സെ.), കാനഡയുടെ ആന്ദ്രെ ഡിഗ്രാസെ (10.04 സെ.) എന്നിവരും ബോള്‍ട്ടിനേക്കാള്‍ മികച്ച സമയം കുറിച്ചു. മറ്റു പ്രമുഖ താരങ്ങളായ ജമൈക്കയുടെ യൊഹാന്‍ ബ്ളേക്ക് (10.11 സെ.), നിക്കല്‍ ആഷ്മീഡ് (10.13 സെ.), അമേരിക്കയുടെ ട്രൈവോണ്‍ ബൊമ്മല്‍ (10.13 സെ.) തുടങ്ങിയവരും സെമിയിലേക്ക് മുന്നേറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT