റിയോ ഡെ ജനീറോ: ഒരാഴ്ചയായി ഫേസ്ബുക്കടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുകയാണ്. ദീപ കര്‍മാകര്‍ സ്വര്‍ണവും പിടിച്ച് ചിരിച്ചുനില്‍ക്കുന്ന ചിത്രം. പശ്ചാത്തലത്തില്‍ റിയോ 2016 എന്നൊക്കെ കാണാം. ഒളിമ്പിക്സില്‍ സ്വര്‍ണംനേടിയ ദീപക്ക് അഭിനന്ദനവും ആശംസയുമറിയിച്ച് പലരും ഈ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞു. ഒളിമ്പിക്സില്‍ ദീപയുടെ ഫൈനല്‍ ഇന്നാണ്. പ്രചരിച്ച ചിത്രം റിയോയിലേത് തന്നെയാണ്. ഈ പെണ്‍കുട്ടി ഒളിമ്പിക്സിന് ാേയഗ്യതനേടിയത് ഇവിടെ ഏപ്രിലില്‍ നടന്ന ടെസ്റ്റ് ഇവന്‍റിലായിരുന്നു. അന്നത്തെ ചിത്രമാണ് പ്രചരിച്ചത്.
എന്തായാലും ദീപ ശരിക്കും മെഡല്‍ നേടണമെന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണ് റിയോയിലെ ഇന്ത്യന്‍ ക്യാമ്പും രാജ്യവും. വനിതകളുടെ ജിംനാസ്റ്റിക്സില്‍ ചരിത്രത്തിലാദ്യമായി ഫൈനലിലത്തെിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയുമായി ‘ത്രിപുര സുന്ദരി’ ദീപ കര്‍മാകര്‍ മെഡല്‍ തേടി ഞായറാഴ്ച മെയ്വഴക്കത്തിനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് ശേഷമാണ് മത്സരം. പ്രാഥമിക റൗണ്ടില്‍ മികച്ചപ്രകടനം നടത്തിയാണ് ദീപ കലാശപ്പോരിന് അര്‍ഹരായത്.
ഞായറാഴ്ചത്തെ ഫൈനലില്‍ കരുത്തരായ എതിരാളികളാണ് ദീപയെ കാത്തിരിക്കുന്നത്. മികച്ച താരമെന്ന് അറിയപ്പെടുന്ന അമേരിക്കയിലെ കുഞ്ഞുപ്രതിഭ സിമോണ്‍ ബില്‍സും ഉത്തര കൊറിയക്കാരി യുന്‍ ജോങ്ങും ഉസ്ബകിസ്താന്‍ താരം ഒക്സാന ചുസോവിറ്റാനയും ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേത്രിയായ റഷ്യയുടെ മരിയ പസേകയുമുള്‍പ്പെടെയുള്ളവരാണ് ഫൈനലില്‍ ഇറങ്ങുന്നത്. കാനഡയുടെ ഷാലന്‍ ഓള്‍സണും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ഗ്വിലിയ സ്റ്റീന്‍ഗ്രബറും ചൈനയുടെ വാങ്യാനും ചേരുമ്പോള്‍ ദീപക്ക് കാര്യമായി പ്രയത്നിക്കേണ്ടി വരും.അപകടംപിടിച്ച പ്രോഡുനോവ വോള്‍ട്ടിലെ അനായാസപ്രകടനമാണ് ദീപയുടെ പ്ളസ്പോയന്‍റ്. പ്രാഥമിക റൗണ്ടില്‍ രണ്ട് അവസരങ്ങളില്‍ 14.850 പോയന്‍റ് നേടാനായിരുന്നു. എട്ടാമതായാണ് ഫൈനലിലേക്ക് കടന്നത്.
ഞായറാഴ്ചത്തെ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഒളിമ്പിക്സ് പോലെ മഹാമാമാങ്കത്തിന്‍െറ ഫൈനലിലത്തെിയതിനാല്‍ ടെന്‍ഷനില്ളെന്നും ദീപ പറഞ്ഞു. ആദ്യ ഒളിമ്പിക്സിന്‍െറ ഫൈനലിലത്തെിയതില്‍ സന്തോഷമുണ്ട്. മികച്ചപ്രകടനം നടത്താന്‍ പ്രയത്നിക്കും -ത്രിപുര താരം പറഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ദീപ ആരാധകരോട് ആവശ്യപ്പെട്ടു. മെഡലിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. എന്തും സംഭവിക്കാം. 2008ലും 2012ലും മെഡല്‍ നേടിയ താരങ്ങളാണ് എതിരാളികളെന്നും മത്സരം കടുപ്പമേറിയതാകുമെന്നും 23കാരി അഭിപ്രായപ്പെട്ടു. പ്രതീക്ഷകളുടെ ഭാരം ഏറെയാണെന്നും മെഡല്‍ സ്വന്തമാക്കുന്നത് എളുപ്പമല്ളെന്നും കോച്ച് ബിശേശ്വര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.