ദീപ കര്‍മാര്‍ക്കറിനും ജിത്തു റായ്ക്കും ഖേല്‍ രത്ന

റിയോ ഡെ ജനീറോ: കൈയത്തെുമകലെ നഷ്ടമായ ഒളിമ്പിക്സ് മെഡലിന്‍െറ നിരാശയില്‍ കരഞ്ഞുതളര്‍ന്ന ദീപ കര്‍മാകറിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന ആധിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റിയോയിലെ ഇന്ത്യന്‍ ക്യാമ്പ്. കോച്ച് ബിശ്വേശ്വര്‍ നന്ദിയും ക്യാമ്പിലെ സഹതാരങ്ങളും ദീപയെ പുതിയ ലക്ഷ്യങ്ങളിലേക്ക് ഒരുക്കുന്നതിന്‍െറ തിരക്കിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍. ഇതിനിടെയാണ്, എല്ലാ സങ്കടങ്ങളും കഴുകിക്കളയുന്ന വാര്‍ത്ത വന്‍കരകള്‍ക്കപ്പുറത്തുനിന്നുമത്തെിയത്. ഒളിമ്പിക്സ് വെങ്കലം തലനാരിഴ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിന് ആശ്വാസമായി രാജ്യത്തിന്‍െറ പരമോന്നത കായിക പുരസ്കാരം. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ സങ്കടക്കടലിലായ റിയോയിലെ ക്യാമ്പ് ആഘോഷത്തിന് വഴിമാറിയ നിമിഷം. ജിംനാസ്റ്റിക്സില്‍ ആദ്യമായി മത്സരിച്ച് നാലാം സ്ഥാനം വരെ പിടിച്ചുകയറിയ ത്രിപുരക്കാരി ദീപ കര്‍മാര്‍ക്കര്‍ക്ക് അര്‍ഹിക്കുന്ന ബഹുമതി കിട്ടിയെന്ന വികാരമായിരുന്നു ഇന്ത്യന്‍ ക്യാമ്പിന്.

ആറാം വയസ്സുമുതല്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ കഠിന പരിശീലനം നടത്തി രാജ്യത്തിന് അഭിമാനമായ താരമാണ് ദീപ. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ പുതിയ മേല്‍വിലാസം. റിയോയില്‍ വനിതകളുടെ വോള്‍ട്ട് ഇനത്തില്‍ നിര്‍ഭാഗ്യംകൊണ്ടു മാത്രമാണ് 23കാരിക്ക് മെഡല്‍ നഷ്ടമായത്. 0.150 പോയന്‍റിന്‍െറ വ്യത്യാസത്തിലായിരുന്നു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 53 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക്സ് താരം ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. വനിത ആദ്യവും. മുമ്പ് മൂന്ന് ഒളിമ്പിക്സുകളിലായി 11 പുരുഷന്മാരാണ് ഒളിമ്പിക്സില്‍ മെയ്വഴക്കം കാട്ടിയത്. 2014ലെ ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടി ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റായ ദീപ ആ വര്‍ഷാവസാനം ഹിരോഷിമയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം മാറിലണിഞ്ഞു. മുന്‍ ഭാരോദ്വഹക കോച്ച് ദുലാലിന്‍െറ മകളായ ദീപ 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ അഞ്ചു സ്വര്‍ണമാണ് വാരിക്കൂട്ടിയത്.

റെ പ്രതീക്ഷകള്‍ നല്‍കി റിയോയിലത്തെി നിരാശപ്പെടുത്തിയ ഷൂട്ടിങ് താരം ജിതുറായിക്ക് പരമോന്നത കായിക പുരസ്കാരം നല്‍കിയത് ഉചിതമായ സമയത്തല്ളെന്നായിരുന്നു റിയോയിലെ വികാരം. നേപ്പാള്‍ വംശജനായ ജിതു എയര്‍പിസ്റ്റള്‍ 10 മീ., 50 മീ. ഇനങ്ങളിലാണ് ഒളിമ്പിക്സില്‍ മത്സരിച്ചത്. 50 മീറ്റര്‍ വിഭാഗത്തില്‍ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും 10 മീറ്ററില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്ന സര്‍വിസസ് താരം ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ ഷൂട്ടറുമായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്ററില്‍ വെള്ളി നേടിയ താരത്തില്‍ നിന്നും ഒളിമ്പിക്സില്‍ രാജ്യം ഏറെ പ്രതീക്ഷിച്ചു. എന്നാല്‍, റിയോയില്‍ 10 മീറ്റര്‍ ഇനത്തില്‍ ഫൈനലിലത്തെിയെങ്കിലും മെഡല്‍ പോരാട്ടം നടത്താന്‍  29കാരന് സാധിച്ചില്ല.

എട്ടുപേരില്‍ ഏറ്റവും അവസാനമായിരുന്നു ജിതു. ഇഷ്ടയിനമായ 50 മീ. എയര്‍ പിസ്റ്റളില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. 12ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ് നേടിയിരുന്നു. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ താരത്തിന് അര്‍ഹിക്കുന്ന ബഹുമതിയാണെങ്കിലും നല്‍കിയ സമയം ഉചിതമായില്ളെന്ന് വികാരം. കഴിഞ്ഞ മൂന്നു ഒളിമ്പിക്സുകളിലും രാജ്യത്തിന് മെഡല്‍ നേടിത്തന്ന ഷൂട്ടിങ്ങില്‍ റിയോയില്‍ നിരാശയായിരുന്നു ഫലം.
2004ല്‍ ആതന്‍സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് വെള്ളി, 2008ല്‍ ബയ്ജിങ്ങില്‍ അഭിനവ് ബിന്ദ്രക്ക് വെള്ളി. 2012ല്‍ ലണ്ടനില്‍ വിജയക്മാറിന് വെള്ളി, ഗഗന്‍ നാരംഗിന് വെങ്കലം. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 12 ഷൂട്ടര്‍മാരാണ് ഇത്തവണ യോഗ്യത നേടിയത്. എല്ലാവരും വെറുംകൈയോടെ മടങ്ങി. 10 മീ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയുടെ നാലാം സ്ഥാനമാണ് ഏറ്റവും മികച്ച പ്രകടനം. രാജ്യം ലോകവേദിയില്‍ നാണംകെട്ട് നില്‍ക്കുമ്പോള്‍ ഖേല്‍രത്ന പുരസ്കാര പ്രഖ്യാപനം വരുന്നത് ഏതായാലും തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.