റിയോ ഡി ജനീറോ: സ്പ്രിന്റ് ഇനങ്ങളില്‍ ജമൈക്കന്‍ താരങ്ങള്‍ക്ക് ആരും വെല്ലുവിളിയില്ലെന്ന് ഉറപ്പിച്ച് എലെയ്‌ന തോംസണ് ചരിത്ര നേട്ടത്തോടെ വനിതകളുടെ 200 മീറ്ററില്‍ സ്വര്‍ണം. നേരെത്തെ 100 മീറ്ററിലും സ്വര്‍ണമണിഞ്ഞ എലെയ്‌ന 200 മീറ്ററിലും അജയ്യയായതോടെ റിയോയില്‍ ഡബിള്‍ തികച്ചു.
21.78 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്താണ് എലെയ്‌ന തന്റെ ഡബിള്‍ ഓടിപ്പിടിച്ചത്. നെതര്‍ലാന്‍ഡിന്റെ ഷിപ്പേര്‍സ് (21.88 സെക്കന്‍ഡ്) വെള്ളിയും അമേരിക്കിയുടെ ടോറി ബൗവി വെങ്കലവും സ്വന്തമാക്കി. നേരത്ത മൂന്നു സെമിയിലുമായി ഇരുവര്‍ക്കും പിറകില്‍ മൂന്നാമതായാണ് എലെയ്‌ന ഫൈനലിലേക്ക് മുന്നേറിയിരുന്നത്.
ഇനി ട്രിപ്പിള്‍ തികയ്ക്കാന്‍ 4X100 മീറ്റര്‍ റിലേയില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് എലെയ്‌ന ഇന്നിറങ്ങും. 2015 ലോക ചാമ്പ്യന്‍ഷിപ്പ് റിലേയിലും സ്വര്‍ണ മെഡല്‍ എലെയ്‌ന തോംസണായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.