എലെയ്​ന്​ സ്​പ്രിൻറ്​ഡബിൾ ;ജമൈക്കൻ ആധിപത്യം ഉറപ്പിക്കാൻ ബോൾട്ട്​ ഇന്നിറങ്ങും

റിയോ ഡെ ജനീറോ: ജമൈക്കയുടെ പുത്തന്‍ താരം എലെയ്ന്‍ തോംപ്സണ് സ്പ്രിന്‍റ് ഡബ്ള്‍. നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് വേഗറാണിയായ എലെയ്ന്‍ 200 മീറ്ററിലും ജേത്രിയായി. ഹോളണ്ടിന്‍െറ ലോകചാമ്പ്യന്‍ ഡഫാനി ഷിപ്പേഴ്സിനെ പിന്നിലാക്കിയാണ് എലെയ്ന്‍ കുതിച്ചത്. 21.78 സെക്കന്‍ഡിലായിരുന്നു ഓട്ടം. ഫിനിഷിങ് ലൈനില്‍ ഇടറിവീണ ഷിപ്പേഴ്സ് 21.88 സെക്കന്‍ഡില്‍ വെള്ളി നേടി. അമേരിക്കയുടെ ടോറി ബോവിക്കാണ് വെങ്കലം.  പുരുഷന്മാരുടെ നൂറുമീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടും 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഒമര്‍ മക്ലിയോഡിനും ശേഷം റിയോയില്‍ സ്പ്രിന്‍റില്‍ ജമൈക്കയുടെ ആധിപത്യം വെളിവാക്കുന്നതായി എലെയ്ന്‍െറ നേട്ടം.

മുമ്പ് ട്രാക്കില്‍ വീരഗാഥ രചിച്ച ജമൈക്കന്‍ താരങ്ങളായ വെറോണിക കാംപല്‍ ബ്രൗണിനും ഷെല്ലി ആന്‍ ഫ്രേസറിനും സമര്‍പ്പിക്കുകയാണെന്ന് എലെയ്ന്‍ മത്സരശേഷം പറഞ്ഞു. 200 മീറ്ററില്‍ ഫൈനലിലത്തെിയ ഉസൈന്‍ ബോള്‍ട്ട് കൂടി ജയിച്ചാല്‍ സ്പ്രിന്‍റ് വ്യക്തിഗത ഇനങ്ങളില്‍ ജമൈക്കയുടെ ആധിപത്യം പൂര്‍ണമാകും. 19.78 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫൈനലിലത്തെിയത്. ജമൈക്കയുടെ യൊഹാന്‍ ബ്ളേക്കും ജസ്റ്റിന്‍ ഗാറ്റ്ലിനും സെമിയില്‍ പുറത്തായതിനാല്‍ വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ബോള്‍ട്ടിന് കാര്യങ്ങള്‍ എളുപ്പമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT