ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ വെള്ളിപ്പതക്കവുമായി ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് സമ്മാനപ്പെരുമഴ. തെലങ്കാന സര്‍ക്കാര്‍ അഞ്ചു കോടി രൂപയും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മൂന്നു കോടിയും പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ രണ്ടു കോടി നല്‍കുമെന്നറിയിച്ചു. തെലങ്കാന, ആന്ധ്ര സര്‍ക്കാറുകള്‍ സിന്ധു ഇഷ്ടപ്പെടുന്നയിടത്ത് വീടുവെക്കാന്‍ 1000 ചതുരശ്രവാര വീതം സ്ഥലം നല്‍കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്. സിന്ധുവിന് ഗ്രൂപ് വണ്‍ ഓഫിസര്‍ പദവിയും നല്‍കുമെന്നും പരിശീലകന്‍ പി. ഗോപിചന്ദിന് 50 ലക്ഷം രൂപ നലകുമെന്നും ആന്ധ്ര പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുവിന് രണ്ടു കോടി രൂപ പാരിതോഷികമാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരി സാക്ഷി മാലിക്കിന് ഒരു കോടിയും നല്‍കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിട്ടുണ്ട്. ഹരിയാന റോത്തക്കിലത്തെി സാക്ഷിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച സിസോദിയ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായ പിതാവ് സുഖ്ബീര്‍ മാലിക്കിന് പ്രമോഷന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സിന്ധുവിനും സാക്ഷിക്കും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അഞ്ചു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.