റിയോ ഡെ ജനീറോ: ഒളിമ്പിക്സിന്‍െറ അവസാന ദിനം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങും. ട്രാക്കില്‍ മലയാളി താരം ടി. ഗോപിയും ഗോദയില്‍ മുന്‍ വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തുമാണ് ഭാഗ്യം പരീക്ഷിക്കുന്നത്. അത്ലറ്റിക്സില്‍ ബാക്കിയുള്ള ഏകയിനമായ പുരുഷവിഭാഗം മാരത്തണിലാണ് വയനാട്ടുകാരനായ തോന്നക്കല്‍ ഗോപി ഇറങ്ങുന്നത്. മെഡല്‍ സാധ്യത ഒട്ടുമില്ളെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ഗോപിയുടെ ലക്ഷ്യം.
കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്തിന് ആദ്യ റൗണ്ട് തന്നെ കടുകട്ടിയാണ്. 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാങ്ക് ചാമിസോ ആണ് എതിരാളി. ആ കടമ്പ കടന്നാല്‍ മറ്റൊരു കരുത്തന്‍ റഷ്യയുടെ സൊസ്ലാന്‍ പൊമാനോവിനെ നേരിടേണ്ടിവരാനും സാധ്യതയുണ്ട്. ലണ്ടന്‍ ഒളിമ്പിക്സില്‍ സുശീല്‍ കുമാറിലൂടെയും യോഗേശ്വറിലൂടെയും രണ്ടു മെഡലുകള്‍ സമ്മാനിച്ച പുരുഷ ഗുസ്തിക്കാര്‍ക്ക് ഇത്തവണ ഇതുവരെ നിരാശയായിരുന്നു ഫലം. മെഡല്‍ പ്രതീക്ഷ കല്‍പിക്കപ്പെട്ടിരുന്ന നര്‍സിങ് യാദവ് ഉത്തേജക വിവാദത്തില്‍ നാലു വര്‍ഷം വിലക്ക് ലഭിച്ച് അയോഗ്യനായപ്പോള്‍ സന്ദീപ് തോമാര്‍, ഹര്‍ദീപ് സിങ് എന്നിവര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ കാലിടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.