കാസിയല്ല, റിയോയില്‍ ബോള്‍ട്ടിന്‍റെ കൂട്ടുകാരി ജേഡി ഡുറേറ്റ്

റിയോ ഡി ജെനീറോ: ‘‘പ്രഡിഡന്‍റും പ്രഥമ വനിതയും’’-കൂട്ടുകാരി കാസി ബെന്നറ്റിനൊപ്പമുള്ള ചിത്രത്തിന് ജമൈക്കന്‍ കൊടുങ്കാറ്റായ ഉസൈന്‍ ബോട്ടിന്‍റെ അടികുറിപ്പ് ഇങ്ങനെയായിരുന്നു.  റിയോയിലെ ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിന്‍റെ ഗരിമയില്‍ ബോള്‍ട്ടും ആരാധകരും ആഹ്ളാദിക്കുമ്പോഴാണ് മറ്റൊരു സന്തോഷ വാര്‍ത്തകൂടി എത്തിയത്. ബോള്‍ട്ട് കൂട്ടുകാരി കാസി ബെന്നറ്റിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ വാര്‍ത്ത. ബോള്‍ട്ടിന്‍റെ സഹോദരി ഷെറിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോള്‍ട്ട് റിയോയില്‍ നിന്ന് തിരിച്ചത്തെിയാല്‍ ഉടന്‍ മോതിരമാറ്റം നടന്നേക്കുമെന്നും സഹോദരി സൂചന നല്‍കിയിരുന്നു.

എന്നാല്‍ ആരാധാകരെ ഞെട്ടിച്ചത് റിയോയില്‍ നിന്നുളള ജേഡി ഡുറേറ്റെന്ന വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ്. റിയോയിലെ അവസാന വരാന്ത്യങ്ങളില്‍ ജേഡി ഡുറേറ്റുമായി ബോള്‍ട്ട് ചിലവഴിച്ച സ്വകാര്യ നിമിഷങ്ങള്‍ ചിത്രസഹിതമാണ് അവര്‍ പങ്കുവെച്ചത്. റിയോയിലെ ബാരാ ഡി തിജുകാ എന്ന നൈറ്റ് ക്ളബില്‍ നടന്ന മുപ്പതാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ബോള്‍ട്ട് മറ്റൊരു യുവതിയുമായി നൃത്തചുവടുവെക്കുന്ന ചിത്രങ്ങളും വിഡിയോയും പ്രചരിച്ചിരുന്നു. അതിനു തൊട്ടു പിറകെയാണ് ഇരുപതുകാരിയായ ജേഡി പിറന്നാള്‍ രാത്രി ബോള്‍ട്ടുമായി ചെലവഴിച്ച നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അതിപ്രശസ്തനായ ഒരു അത്ലറ്റിന്‍റെ കൂടെയാണ് രാത്രിചെലവഴിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ളെന്നും അവര്‍ പ്രദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജേഡി ബോള്‍ട്ടുമൊത്തുള്ള ചിത്രങ്ങള്‍ വാട്ട്സ് ആപ്പിലൂടെയും പങ്കുവെച്ചു.

 ബോള്‍ട്ടും കാസി ബെന്നറ്റും രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.  ഈ വര്‍ഷം ജനുവരിയില്‍ ബോള്‍ട്ട് കാസിയുമായുള്ള പ്രണയം തുറന്നു പറഞ്ഞിരുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നാണ് ബോള്‍ട്ട് ബെന്നറ്റിനെ വിശേഷിപ്പിച്ചത്. പ്രണയം തുറന്നുപറഞ്ഞ ശേഷം ബെന്നറ്റിനൊപ്പമുള്ള നിരവധി ചിത്രങ്ങളും ബോള്‍ട്ട് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT