സുധ സിംഗിന്​ സിക വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടില്ല - സായ്​ മെഡിക്കൽ ഒാഫീസർ

ന്യൂഡൽഹി: ഒളിമ്പിക്​സിൽ പ​െങ്കടുത്ത ഇന്ത്യൻ അത്​ലറ്റ്​ സുധ സിംഗിന്​ സിക വൈറസ്​ സ്​ഥിരീകരിച്ചിട്ടില്ലെന്ന്​ സായിയിലെ ചീഫ്​ മെഡിക്കൽ ഒാഫീസർ ഡോ: സരള പറഞ്ഞു. സുധ സിംഗ്​ സുഖം പ്രാപിച്ച്​ വരികയാണെന്നും അവൾക്ക്​ ഉടൻ തന്നെ പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക്​ തിരിച്ച്​ പോകാമെന്നും മെഡിക്കൽ ഒാഫീസർ വ്യക്​തമാക്കി.

ശനിയാഴ്ച്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരശേഷം ബ്രസീലില്‍ നിന്നും മടങ്ങിയ താരത്തിന് കടുത്ത പനിയും ശരീരവേദനയും രക്തസമ്മര്‍ദ്ദത്തില്‍ നിരന്തര വ്യതിയാനവും അനുഭവപ്പെട്ടിരുന്നു.

ഇതി​െൻറ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേശി വേദനയും തളര്‍ച്ചയും ഉണ്ടായതിനാലാണ് കായിക താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഐസുലേഷന്‍ വാര്‍ഡിലുള്ള സുധയുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് സുധ സിങ്. സ്റ്റീപ്പിള്‍ ചേസിലാണ് സുധ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT