ടീമുകള്‍ക്ക് ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: രണ്ടു പതിറ്റാ ണ്ടിന്‍െറ ഇടവേളക്കുശേഷം കോഴിക്കോട് ആതിഥേയരാകുന്ന നാഗ്ജി ക്ളബ് ഫുട്ബാള്‍ ആവേശത്തിന് തിരികൊളുത്താനത്തെിയ ബ്രസീല്‍, ജര്‍മന്‍ ടീമുകള്‍ക്ക് ഉജ്ജ്വല സ്വീകരണം. ചൊവ്വാഴ്ച മൂന്ന് ടീമുകള്‍ കൂടി എത്തുന്നതോടെ മലബാര്‍ ഫുട്ബാള്‍ ആവേശത്തിലമരും. തിങ്കളാഴ്ച പുലര്‍ച്ചെ 3.15ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ ബ്രസീലില്‍നിന്നുള്ള ക്ളബ് അത്ലറ്റികോ പരാനെ രാവിലെ 10ന് കോഴിക്കോട് എത്തി. ബ്രസീലിലെ കുര്‍ത്തിബ ആസ്ഥാനമായുള്ള ടീം പരാനിയന്‍സ് സീനിയര്‍ ടീം ഗോളികൂടിയായ ലൂകാസ് മകന്‍ഹാനാണ് കളിക്കാരിലെ സൂപ്പര്‍ താരം. ബ്രസീലിന്‍െറ അണ്ടര്‍ 20 ദേശീയ ടീമില്‍ കളിക്കുന്ന നാലു പേരുമായാണ് പരാനെ എത്തിയത്. ദേശീയ ഫുട്ബാളില്‍ കരുത്തു പ്രകടിപ്പിക്കുന്ന ടീമിലെ അംഗങ്ങള്‍ക്ക് ആദ്യ ഇന്ത്യന്‍ പര്യടനമാണിത്.

തിങ്കളാഴ്ച വൈകീട്ട് ടീം പുതിയാപ്പയിലെ പുതിയ മൈതാനത്ത് പരിശീലനം നടത്തി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചയമുള്ള മോഹന്‍ ബഗാന്‍ എഫ്.സിയുടെ മുന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ വിക്ടോ ലോപസാണ് ടീമിന്‍െറ മാനേജര്‍. രണ്ടു സീസണുകളിലായി ആവേശകരമായി നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങള്‍ തന്‍െറ നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും റോബര്‍ട്ടോ കാര്‍ലോസിനെപ്പോലുള്ള ബ്രസീലുകാര്‍ ഇവിടെ പരിശീലകരായി വന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആദ്യമായി വരുന്ന വിക്ടോ, നല്ല ഫുട്ബാളിനെ സ്നേഹിക്കുന്ന നഗരത്തില്‍ കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താജ് ഹോട്ടലില്‍ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി പി. ഹരിദാസ്, ഭാരവാഹികളായ കൃഷ്ണകുമാര്‍, പ്രിയേഷ് കുമാര്‍, കാലിക്കറ്റ് പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ എന്നിവര്‍ ചേര്‍ന്ന് ടീമിനെ സ്വീകരിച്ചു. ജര്‍മനിയില്‍നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക്കും പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്തവളത്തിലിങ്ങി അഞ്ചോടെ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ എത്തി.

ജര്‍മനി അണ്ടര്‍ 19 താരം ഫാബിയന്‍ ഹര്‍സിലര്‍ (മിഡ്ഫീല്‍ഡര്‍, 1860 മ്യൂണിക്), ജര്‍മനി അണ്ടര്‍ 20 താരം മൈക്കല്‍ കൊകോസിന്‍സ്കി (ഡിഫന്‍ഡര്‍, 1860 മ്യൂണിക്), ജര്‍മനി അണ്ടര്‍ 17 താരം ജിമ്മി മാര്‍ടന്‍ (സ്ട്രൈക്കര്‍, 1860 മ്യൂണിക്) എന്നിവരാണ് സംഘത്തിലെ പ്രശസ്തര്‍. ചൊവ്വാഴ്ച രാവിലെ ടീം ഫറൂഖ് കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങും. ചൊവ്വാഴ്ച രാവിലെ എട്ടിന് ഖത്തര്‍ എയര്‍വേസില്‍ കരിപ്പൂരിലത്തെുന്ന അര്‍ജന്‍റീനയുടെ അണ്ടര്‍ 23 ടീമിനെ ഹോട്ടല്‍ റാവീസില്‍ സ്വീകരിക്കും. പുലര്‍ച്ചെ 3.05ന് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന യുക്രെയ്നില്‍നിന്നുള്ള എഫ്.സി വോളിന്‍ ലുറ്റ്സ്ക് ടീമിന് രാവിലെ ഒമ്പതിന് ഹോട്ടല്‍ റാവീസില്‍ സ്വീകരണം നല്‍കും. ഇംഗ്ളണ്ടില്‍നിന്നുള്ള വാറ്റ്ഫോര്‍ഡ് എഫ്.സിയും രാവിലെ 8.25ന് കൊച്ചിയിലത്തെും. ഉച്ചക്ക് ഒന്നോടെ കടവ് റിസോര്‍ട്ടില്‍ സ്വീകരിക്കും. അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി ബുധനാഴ്ച രാവിലെ 9.35ന് കൊച്ചി വിമാനത്താവളത്തിലിറങ്ങും. തുടര്‍ന്ന് ഹോട്ടല്‍ റാവീസില്‍ സ്വീകരിക്കും. യുക്രെയ്നില്‍ നിന്നുള്ള എഫ്.സി ഡിന്‍പ്രോ വ്യാഴാഴ്ച എത്തും.
റുമേനിയയില്‍നിന്നുള്ള എഫ്.സി റാപിഡ് ബുകാറ രാവിലെ എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും. ഹോട്ടല്‍ വെസ്റ്റ്വേയില്‍ തങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT