???????? ????. 4-100 ???????? ????????? ???????? ????? ???? ???(??????, ????????, ??????? ??????, ?????)

കോഴിക്കോട്: ആര്‍ത്തിരമ്പിയ ഗാലറിയുടെ കൈയടിയും സ്വന്തംമണ്ണെന്ന ആനുകൂല്യവും സ്പ്രിന്‍റ് റിലേയില്‍ കേരളത്തെ തുണച്ചില്ല. മെഡല്‍ കൊയ്യും ഇനമായ 4x100 മീറ്റര്‍ റിലേയില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായി കേരളം ഇഷ്ട ഇനത്തില്‍ തമിഴ്നാടിനു മുന്നില്‍ പിന്തള്ളപ്പെട്ടു.
100 മീറ്റര്‍ സ്പ്രിന്‍റിലെ തിരിച്ചടി തന്നെയായി സ്പ്രിന്‍റ് റിലേയിലും. സീനിയര്‍ ആണ്‍കുട്ടികളും ജൂനിയര്‍ പെണ്‍കുട്ടികളും സ്വര്‍ണമണിഞ്ഞപ്പോള്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ വെള്ളി നേടി. ജൂനിയര്‍ ആണ്‍, സീനിയര്‍ പെണ്‍ വിഭാഗങ്ങളിലാണ് വെങ്കല നേട്ടം. ഉറച്ച രണ്ടു സ്വര്‍ണങ്ങള്‍ ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവിലൂടെ വെള്ളിയും വെങ്കലവുമായി മറിഞ്ഞപ്പോള്‍, ആതിഥേയ വീഴ്ച മുതലെടുത്ത് തമിഴ്നാട് ഇരട്ട സ്വര്‍ണത്തേരിലേറി.

ശരവേഗം പ്രണവ്
സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ ആദ്യ മൂന്നു ലാപ്പിലും പിന്നിലായിരുന്ന കേരളത്തെ സ്വര്‍ണപ്പതക്കത്തിലത്തെിച്ചത് അവസാന ലാപ് ചെയ്ത കെ.എസ്. പ്രണവിന്‍െറ ശരവേഗം. ആദ്യ ഇനമായ സീനിയര്‍ പെണ്‍കുട്ടികളില്‍ ഡൈബി സെബാസ്റ്റ്യന്‍, അഖിന ബാബു, പി.ഒ. സയന, ഷഹര്‍ബാന സിദ്ദീഖ് ടീം വെങ്കലത്തിലേക്കൊതുങ്ങിയതിനു പിന്നാലെയായിരുന്നു സീനിയര്‍ ആണ്‍കുട്ടികളുടെ സ്വര്‍ണ നേട്ടം. അവസാന 100 മീറ്റര്‍ തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന കേരളത്തിന് അവസാന ലാപ്പില്‍ കുതിച്ചുപാഞ്ഞ ഷഹര്‍ബാന പ്രതീക്ഷ നല്‍കിയെങ്കിലും വെങ്കലത്തിലൊതുങ്ങി. തമിഴ്നാട് സ്വര്‍ണവും കര്‍ണാടക വെള്ളിയും നേടി. ആണ്‍കുട്ടികളില്‍ അശ്വിന്‍ സണ്ണി, അഷ്കര്‍ ഹാരിസ്, പി.എസ്. സനീഷ് എന്നിവരാണ് ആദ്യ മൂന്ന് ലാപ്പില്‍ ഓടിയത്. അവസാന 100ല്‍ പ്രണവിന് ബാറ്റണ്‍ കൈമാറുമ്പോള്‍ മൂന്നോ നാലോ സ്ഥാനത്തായിരുന്ന ആതിഥേയരെ സ്വപ്നക്കുതിപ്പിലൂടെ സ്വര്‍ണത്തിലേക്കാനയിച്ച് കെ.എസ്. പ്രണവ് ആശ്വാസ സ്വര്‍ണം നല്‍കി.

ജൂനിയര്‍: ആണ്‍കുട്ടികള്‍ക്ക് ബാറ്റണ്‍ കൈമാറ്റം വിനയായപ്പോള്‍ തമിഴ് വെല്ലുവിളിക്കു മുകളില്‍ പറന്നോടിയ കേരള പെണ്‍കൊടികള്‍ റിലേയിലെ രണ്ടാം മഞ്ഞപ്പതക്കം സമ്മാനിച്ചു. ലിനറ്റ് ജോര്‍ജ്, അപര്‍ണ റോയ്, പി.പി. ഫാത്തിമ, പി.ഡി. അഞ്ജലി എന്നിവരുടെ ടീം 48.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ആലുവ സ്വദേശി സാന്ദ്ര തെരേസ മാര്‍ട്ടിന്‍ ഉള്‍പ്പെടുന്ന തമിഴ്നാട് ടീം വെള്ളിയും മഹാരാഷ്ട്ര വെങ്കലവും നേടി. ആണ്‍കുട്ടികളില്‍ പി.എസ്. അഖില്‍, എം.കെ. ശ്രീനാഥ്, മെഹ്ദി നൂര്‍ദീന്‍, ടി.പി. അമല്‍ എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. തമിഴ്നാട് സ്വര്‍ണവും (43.67 സെ.) ഒഡിഷ (43.81 സെ.) വെള്ളിയും നേടി.

സബ്ജൂനിയര്‍: പെണ്‍കുട്ടികളില്‍ സ്വര്‍ണമുറപ്പിച്ച കേരളത്തെ ഫിനിഷിങ് ലൈനില്‍ മഹാരാഷ്ട്ര പിന്തള്ളി (51.36 സെ). ആന്‍ റോസ് ടോമി, അമൃത മേരി, എം.എസ്. അഞ്ജന, ഗൗരി നന്ദ എന്നിവരങ്ങിയ ടീമാണ് വെള്ളി (51.41സെ.) നേടിയത്. തമിഴ്നാടിനായിരുന്നു വെങ്കലം. കേരളത്തിന് ടീമില്ലാതെപോയ ആണ്‍കുട്ടികളില്‍ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.