കോഴിക്കോട്: കഴിഞ്ഞ വേനലവധിക്കും സംഗീത ഭരണങ്ങാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലില്‍നിന്ന് കണ്ണൂരിലുള്ള അച്ഛന്‍െറയും അമ്മയുടെയും അടുത്തേക്ക് പോയിട്ടില്ല. വീടുപണി പൂര്‍ത്തിയാകാത്തതിനാല്‍ പ്രായമായ മകളെ സ്വന്തം നാട്ടിലേക്ക് അവധിക്കുപോലും വിളിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല.
മീറ്റുകളില്‍ ഓരോ റെക്കോഡ് നേടുമ്പോഴും വാഗ്ദാനം പിന്നാലെ വരും. എന്നാല്‍, ഒന്നും നിറവേറ്റപ്പെട്ടില്ല. ഇപ്പോഴും പണിതീരാത്ത വീട്ടിലാണ് സംഗീതയും അച്ഛനും അമ്മയും താമസിക്കുന്നത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.69 മീറ്റര്‍ ചാടി റെക്കോഡ് പങ്കിട്ട് ടൈബ്രേക്കറില്‍ സംഗീത വെള്ളിമെഡല്‍ നേടിയത്. 1.69 മീറ്റര്‍ ചാടിയ ഡല്‍ഹിയുടെ വന്‍ഷിക സേജ്വാളിനാണ് സ്വര്‍ണം.
കണ്ണൂര്‍ പയ്യാവൂരില്‍ ആദിവാസി മാവില ഗോത്രവിഭാഗ കുടുംബമാണ് സംഗീതയുടേത്. വീട്ടിലെ ദുരിതത്തിനിടയില്‍നിന്നും കായികരംഗത്തേക്കിറങ്ങിയ സംഗീതയെന്ന ആദിവാസി പെണ്‍കരുത്തിനുമുന്നില്‍ വിജയങ്ങളുടെ ഹൈജംപ് പിറ്റുകളാണ് തെളിഞ്ഞത്. ഏഴുവര്‍ഷമായി ഭരണങ്ങാനം സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിച്ച് ഹൈജംപില്‍ പരിശീലിക്കുന്നു. ജൂലിയന്‍ ജെ. മനയായിനിയുടെ ചിട്ടയായ പരിശീലനത്തില്‍ സംഗീതയെന്ന താരം ഉയര്‍ന്നു. 2013-14ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ പുതിയ ദേശീയ റെക്കോഡോടെ ഹൈജംപില്‍ സ്വര്‍ണമണിഞ്ഞു. അപ്പോഴും കണ്ണൂര്‍ പയ്യാവൂരിലെ സംഗീതയുടെ വീട് ചോര്‍ന്നൊലിക്കുന്ന ഷീറ്റ്പുരയായിരുന്നു. ഹൈജംപിലെ പുതിയ റെക്കോഡ് നേട്ടക്കാരിയുടെ കഥ കേരളമറിഞ്ഞതോടെ വാഗ്ദാനങ്ങളത്തെി. വീട് പണിയുമെന്ന ഉറപ്പുകള്‍ നല്‍കി. അതിനുശേഷം പട്ടികജാതി വികസന വിഭാഗത്തില്‍നിന്ന് വീട് പണിയാന്‍ രണ്ടര ലക്ഷത്തിന്‍െറ സഹായം ലഭിച്ചു. അതുപയോഗിച്ചും അയല്‍കൂട്ടത്തില്‍നിന്നും മറ്റും വായ്പയെടുത്ത തുകയും സ്വരുക്കൂട്ടി വീടുപണി വാര്‍പ്പുവരെ എത്തിച്ചു. എപ്പോഴും വീടുപണി പൂര്‍ത്തിയായിട്ടില്ല. സുഖമില്ലാത്ത അച്ഛന്‍ നാരായണന് ഇപ്പോള്‍ പണിക്കുപോകാനാകില്ല.
അമ്മ പുഷ്പ കൂലിപ്പണിക്കുപോയാണ് കുടുംബം നോക്കുന്നത്. സംഗീതയുടെ രണ്ടു ചേച്ചിമാരെയും വിവാഹം കഴിച്ചയച്ചു. ഒരു ലക്ഷത്തിലധികം രൂപയുടെ കടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.