സ്വര്‍ണത്തില്‍ തുടങ്ങി ഐറിന്‍


കോഴിക്കോട്: ആദ്യ സംസ്ഥാന സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി തുടങ്ങിയ ഐറിന് ദേശീയ മീറ്റിലും ചാട്ടം പിഴച്ചില്ല. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ് 5.08 മീറ്റര്‍ ചാടി ഐറിന്‍ മരിയ ബിജു ആദ്യ ദേശീയ സ്കൂള്‍ മീറ്റില്‍തന്നെ കന്നി സ്വര്‍ണം സ്വന്തമാക്കിയത്. തൃശൂര്‍ സെന്‍റ് ക്ളെയേഴ്സ് ജി.എച്ച്.എസ്.എസിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ ഐറിന്‍ മരിയ ബിജു 4.82 മീറ്റര്‍ ചാടിയാണ് കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ഒന്നാമതത്തെിയത്. വിമല കോളജിലെ കായികാധ്യാപകന്‍ ജയകുമാറിനും സെന്‍റ് തോമസ് കോളജിലെ അധ്യാപകന്‍ ജോര്‍ജിനും  കീഴിലാണ് ഐറിന്‍െറ പരിശീലനം.
തൃശൂര്‍ ജൂബിലി മിഷന്‍ ക്വാര്‍ട്ടേഴ്സില്‍ പുലിക്കോടന്‍ ബിജു ജോസ്-പ്രിയ ദമ്പതികളുടെ മകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT