???????? ??????????????? ????? ????????????? ???????????? ???????? ????? ????????????? ?????? ???????

ബഹുദൂരം കേരളം; മീറ്റിന് ഇന്ന് സമാപനം

കോഴിക്കോട്: ഓടിയും ചാടിയും  സ്വര്‍ണത്തിന്‍െറ അക്ഷയഖനിയില്‍ എട്ടെണ്ണംകൂടി ചേര്‍ത്ത കേരളം ദേശീയ സ്കൂള്‍ കായികമേളയിലെ പത്തൊമ്പതാം കിരീടം വെല്ലുവിളികളില്ലാതെ ഉറപ്പാക്കി. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും നിര്‍ഭാഗ്യത്തിന്‍െറ നൂലിഴയില്‍ ഒന്നിലേറെ സ്വര്‍ണം വഴുതിപ്പോയ നാലാം നാള്‍ ആതിഥേയരുടെ താരങ്ങള്‍ എട്ടു വെള്ളിയും അഞ്ചു വെങ്കലവുംകൂടി സ്വന്തമാക്കി. പോരാട്ടങ്ങള്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 28  സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമായി 220 പോയന്‍റുമായി വന്‍കുതിപ്പ് നടത്തിയ കേരളത്തിന് ഏറെ പിറകിലാണ് എതിരാളികള്‍. ആറു സ്വര്‍ണം വീതം നേടിയ മഹാരാഷ്ട്രയും (73) തമിഴ്നാടും (63) ഡല്‍ഹിയുമാണ് (54)  രണ്ടു മുതല്‍ നാലു വരെ സ്ഥാനത്ത്. 29 ഇനങ്ങളില്‍ ഫൈനല്‍ നടക്കുന്ന ചൊവ്വാഴ്ച റെക്കോഡ് സ്വര്‍ണനേട്ടമാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്. 2009ല്‍ കൊച്ചിയില്‍ 47 സ്വര്‍ണം നേടിയതാണ് എക്കാലത്തെയും മികച്ച പ്രകടനം.

അതിവേഗക്കാരുടെ പോരിലെ വീഴ്ച 4x100 മീറ്റര്‍ റിലേയില്‍ തിരുത്തിയ കേരള താരങ്ങള്‍  രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും മാറോടുചേര്‍ത്ത തിങ്കളാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍  ഡല്‍ഹിയുടെ വനിഷ്ക സജ്വാലിനൊപ്പം 1.69 മീറ്റര്‍ ഉയരം താണ്ടി എന്‍.പി. സംഗീത പുതിയ മീറ്റ് റെക്കോഡ് കുറിച്ചെങ്കിലും ടൈബ്രേക്കറില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഒന്നാമതത്തെി ഇരട്ട നേട്ടം കൈവരിച്ച ലിസ്ബത്ത് കരോളിന്‍ ജോസഫ്, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍  സി. ബബിത, 400  മീറ്റര്‍ ഹര്‍ഡ്ല്‍സില്‍  പി.ഒ.  സയന, സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ തോമസ് എബ്രഹാം,  സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ഐറിന്‍ മരിയ ബിജു, ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ എം.കെ. ശ്രീനാഥ് എന്നിവരാണ് തിങ്കളാഴ്ച  കേരളത്തിന് സ്വര്‍ണം നേടിക്കൊടുത്തത്. നാലു റെക്കോഡുകള്‍കൂടി പിറന്നതോടെ മൊത്തം എണ്ണം 12 ആയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.