??? ???????? ??????? 80 ???????? ?????????????? ?????????? ????????? ????? ?????????????? ????? ?????? ????????? ??????????? ?????? ?????????? ??????????????????

പരിശീലകന്‍െറ നാട്ടില്‍ ഹര്‍ഡ്ല്‍സ് ക്ലാസ്മേറ്റ്സ്

കോഴിക്കോട്: സബ് ജൂനിയര്‍ ഗേള്‍സ് 80 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ആദ്യ രണ്ടു സ്ഥാനത്തത്തെിയത് ഒരേ ക്ളാസില്‍ പഠിക്കുന്നവര്‍. സ്വര്‍ണം നേടിയ മഹാരാഷ്ട്രയുടെ ജോഷി ദിശയും (12.48 സെക്കന്‍ഡ്) വെള്ളി മെഡല്‍ ജേതാവ് പരുലേകര്‍ ഷര്‍വാരിയും (12.53) മുംബൈ വിക്രോലി ഉദയാചല്‍ ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികളാണ്. തൊട്ടടുത്ത ചെസ്റ്റ് നമ്പറുകാരായ ഇവര്‍ രണ്ടുപേരും ദേശീയ സ്കൂള്‍ മീറ്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഓടിയത്തെിയത് കൗതുകമായി.
മലയാളിയായ ധനേഷ്ചന്ദ്രനാണ് ദിശയെയും ഷര്‍വാരിയെയും പരിശീലിപ്പിക്കുന്നത്. പാലക്കാട് വി.കെ. നഗറാണ് ധനേഷിന്‍െറ സ്വദേശം. കുടുംബം വര്‍ഷങ്ങളായി മഹാരാഷ്ട്രയിലാണ്. ധനേഷ് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍. ഗോദ്റെജ് കമ്പനി ജീവനക്കാരുടെ മക്കളാണ് ഉദയാചല്‍ ഹൈസ്കൂളില്‍ പഠിക്കുന്നത്. ധനേഷും ഇവിടത്തെ പൂര്‍വവിദ്യാര്‍ഥിയാണ്. സ്വന്തം സ്കൂളിലേക്ക് ആദ്യത്തെ വ്യക്തിഗത മെഡല്‍ കേരളത്തില്‍ നടന്ന മീറ്റില്‍നിന്നുതന്നെ ലഭിച്ചത് മലയാളി, പരിശീലകന്‍, പൂര്‍വ വിദ്യാര്‍ഥി എന്നീ നിലകളില്‍ തനിക്ക് അഭിമാനമുണ്ടാക്കുന്നതായി ധനേഷ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT