???????? ???????????????? 100 ??. ?????????????? ???????? ????? ????????????? ?????? ?????

റെക്കോഡ് ചാടിക്കടന്ന് കേരളക്കൊയ്ത്ത്

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേള ഹ്രസ്വദൂര ഹര്‍ഡ്ല്‍സ് മത്സരങ്ങളില്‍ ആതിഥേയരുടേത് മികച്ച പ്രകടനം. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്. സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഡൈബി സെബാസ്റ്റ്യനും ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അപര്‍ണ റോയിയും റെക്കോഡോടെ ഒന്നാമതത്തെി. ജൂനിയര്‍ ബോയ്സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഒഡിഷയുടെ പുന്‍ഗ സോറനും റെക്കോഡിന് ഉടമയായി. സബ് ജൂനിയര്‍ ബോയ്സ് 80 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ വി.കെ. മുഹമ്മദ് ലസാനാണ് കേരളത്തിന്‍െറ മൂന്നാമത്തെ സ്വര്‍ണജേതാവ്. സീനിയര്‍ ബോയ്സ് 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സചിന്‍ ബാബുവും ജൂനിയര്‍ ബോയ്സില്‍ കെ.ബി. മുഹമ്മദ് ഷാഫിയും വെള്ളി നേടിയപ്പോള്‍ സബ് ജൂനിയര്‍ ബോയ്സില്‍ കേരളത്തെ പ്രതിനിധാനംചെയ്ത മണിപ്പൂരി ബാലന്‍ വാരിഷ് ബോഗിമായും വെങ്കലവും സ്വന്തമാക്കി.

ദേശീയ മീറ്റ് ഹര്‍ഡ്ല്‍സില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് കോട്ടയം ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിന്‍െറ താരമായ ഡൈബിയുടേത്. 2005ല്‍ കേരളത്തിന്‍െറ സി.ടി. രാജി തിരുവനന്തപുരത്ത് കുറിച്ച 14.56 സെക്കന്‍ഡ് വേഗം മറികടന്ന് 14.36ലായിരുന്നു ഡൈബിയുടെ ഫിനിഷ്. തമിഴ്നാട്ടുകാരായ എസ്. പ്രിയദര്‍ശിനി (14.70) രണ്ടും ആര്‍. നിത്യ (14.90) മൂന്നും സ്ഥാനത്തത്തെി. ജൂനിയര്‍ ഗേള്‍സില്‍ കേരളത്തിന്‍െറ സൗമ്യ വര്‍ഗീസ് 2013ലെ റാഞ്ചി മീറ്റില്‍ 14.94 സെക്കന്‍ഡില്‍ ഓടിയത്തെിയത് കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായ അപര്‍ണ റോയ് (14.49) പഴങ്കഥയാക്കി. ഈ ഇനത്തില്‍ നിലവിലെ റെക്കോഡ് മറികടന്ന മഹാരാഷ്ട്രയുടെ മാനസി പന്ധാര്‍കര്‍ (14.56) വെള്ളിയും ഒഡിഷയുടെ റായ്ബാരി തിരിയ (14.77) സ്വര്‍ണവും നേടി.

ജൂനിയര്‍ ബോയ്സില്‍ 13.40 സെക്കന്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി 2014ലെ റാഞ്ചി മീറ്റില്‍ പഞ്ചാബിന്‍െറ ഗുര്‍പ്രീത് സിങ് കുറിച്ച 13.64ന്‍െറ റെക്കോഡാണ് ഗോത്രവര്‍ഗക്കാരനായ ഒഡിഷ ബാലന്‍ പുന്‍ഗ സോറന്‍ സ്വന്തം പേരിലാക്കിയത്. മീറ്റ് റെക്കോഡ് തകര്‍ത്ത് കേരള താരം തൃശൂര്‍ പന്നിത്തടം കോണ്‍കോഡ് സ്കൂളിലെ മുഹമ്മദ് ഷാഫി 13.57 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി വെള്ളി സ്വന്തമാക്കി. ഝാര്‍ഖണ്ഡിന്‍െറ ആതിഥ്യ സിങ്ങിനാണ് (13.95) വെങ്കലം. സീനിയര്‍ ബോയ്സില്‍ തമിഴ്നാടിന്‍െറ ടി. സന്തോഷ്കുമാറിന് (14.41) പിന്നില്‍ 14.45ലാണ് ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം എച്ച്.എസ്.എസിലെ സചിന്‍ ബാബു ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയുടെ ആല്‍ദന്‍ നൊരോഞ്ഞ (14.66) മൂന്നാം സ്ഥാനക്കാരനായി.
സബ് ജൂനിയര്‍ ബോയ്സില്‍ ഒന്നാമതത്തെിയ ലസാന്‍ (11.39) കോഴിക്കോട് സായിയുടെ താരമാണ്. മണിപ്പൂരിന്‍െറ സൊറം ജിം സിങ്ങും (11.66) എറണാകുളം കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ വാരിഷ് ബോഗിമയും (11.78) പിന്നാലെയത്തെി. സബ്ജൂനിയര്‍ ഗേള്‍സില്‍ മാത്രമാണ് കേരളത്തിന് മെഡിലില്ലാതെ പോയത്. ഇതില്‍ അഞ്ചും ആറും സ്ഥാനമേ ആതിഥേയര്‍ക്ക് ലഭിച്ചുള്ളൂ. മഹാരാഷ്ട്രക്കാരായ ജോഷി ദിഷയും (12.48) പരുലേകര്‍ ഷര്‍വാരിയും (12.53) യഥാക്രമം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി. തമിഴ്നാടിന്‍െറ പി.എം. തബിതക്കാണ് (12.90) വെങ്കലം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.