കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍വരെ സ്കൂള്‍ കായികമേളയുടെ താരങ്ങള്‍ ഇവരായിരുന്നു. ഓടിയും ചാടിയും പൊന്നണിഞ്ഞ് കേരളത്തെ ചാമ്പ്യന്‍പട്ടങ്ങളിലേക്ക് നയിച്ചവര്‍. 61ാമത് ദേശീയ സ്കൂള്‍ കായികമേള കോഴിക്കോട് സമാപിച്ചപ്പോള്‍ അവരുടെ പടിയിറക്കംകൂടിയായിരുന്നു. കളിപ്രായം കഴിഞ്ഞ് കളിയെ ഗൗരവമായെടുക്കുകയാണ് ഇവര്‍. വരുംനാളില്‍ ട്രാക്കിലും ഫീല്‍ഡിലുമായി കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മാണിക്യങ്ങളാവട്ടെ ഇവര്‍.
മരിയ ജെയ്സണ്‍
ഇനം: പോള്‍വാള്‍ട്ട് (ദേശീയ റെക്കോഡിനുടമ)
സെന്‍റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ് പാലാ വിദ്യാര്‍ഥി
2012 മുതല്‍ ദേശീയ കായികമേളയില്‍ കേരളത്തിന്‍െറ പൊന്‍താരം.
നേട്ടങ്ങള്‍: ദേശീയ സ്കൂള്‍ മേളയില്‍ അഞ്ച് സ്വര്‍ണം, ദേശീയ ജൂനിയര്‍ മീറ്റില്‍ മൂന്ന് സ്വര്‍ണം
ഭാവി പരിപാടി: അല്‍ഫോന്‍സ കോളജ്/അസംപ്ഷന്‍ കോളജില്‍ ബിരുദ പ്രവേശം നേടണം. പാലാ ജംപ്സ് അക്കാദമിയില്‍ കെ.പി. സതീഷ്കുമാറിനു കീഴില്‍ പരിശീലനം തുടരും.
നിലവിലെ മികച്ച പ്രകടനം: 3.70 മീ.
കെ.ടി. നീന
ഇനം: നടത്തം
പറളി എച്ച്.എസ്.എസ് പാലക്കാട്
2010 മുതല്‍ സ്കൂള്‍ മീറ്റുകളിലെ സാന്നിധ്യം.
നേട്ടങ്ങള്‍: ദേശീയ സ്കൂള്‍മേളയില്‍ അഞ്ച് സ്വര്‍ണം (മൂന്ന് കി.മീ.യില്‍ മൂന്ന്, അഞ്ച് കി.മീ.യില്‍ രണ്ടു സ്വര്‍ണം), ദേശീയ ജൂനിയര്‍ മീറ്റില്‍ മൂന്ന് സ്വര്‍ണം.
ഭാവി പരിപാടികള്‍: മേഴ്സി കോളജില്‍ ബി.എ ഇക്കണോമിക്സിന് ചേരണം. കോച്ച് പി.ജി. മനോജിനു കീഴില്‍ പരിശീലനം തുടരും.
കോച്ചിന്‍െറ വാക്കുകള്‍: ‘നടത്തത്തില്‍ ഭാവി ഇന്ത്യന്‍താരമാണ് നീന. രാജ്യാന്തര തലത്തിലെ മത്സര ഇനമായ 20 കി.മീ.യില്‍ പരിശീലനം നല്‍കുന്നതിനായി വരുംനാളില്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് അയക്കും’.
ഷഹര്‍ബാന സിദ്ദീഖ്
ഇനം: 200, 400 മീ.
എ.എം.എച്ച്.എസ്.എസ് പൂവമ്പായി
2010 മുതല്‍ സ്കൂള്‍ മേളകളിലെ സാന്നിധ്യം
നേട്ടങ്ങള്‍: ദേശീയ സ്കൂള്‍ കായികമേളകളില്‍ രണ്ടിനങ്ങളിലുമായി മൂന്ന് സ്വര്‍ണം. ദേശീയ ജൂനിയര്‍ മീറ്റില്‍ അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി.
ഭാവി പരിപാടികള്‍: ഉഷ സ്കൂളില്‍ തുടരും. ചേളന്നൂര്‍ എസ്.എന്‍ കോളജില്‍ ബി.കോമിന് പ്രവേശം നേടും.
ആല്‍ഫി ലൂക്കോസ്
ഇനം: ലോങ്ജംപ്, ട്രിപ്ള്‍ ജംപ്
എം.വി.എച്ച്.എസ്.എസ് തുണ്ടത്തില്‍
അത്ലറ്റിക്സില്‍ സജീവമായിട്ട് രണ്ടുവര്‍ഷം
നേട്ടങ്ങള്‍: ആദ്യ ദേശീയ സ്കൂള്‍ മീറ്റില്‍ ഒരു വെള്ളിയും വെങ്കലവും. ദേശീയ ജൂനിയര്‍ മീറ്റില്‍ ട്രിപ്ള്‍ ജംപില്‍ സ്വര്‍ണം, ലോങ്ജംപില്‍ വെള്ളി.
ഭാവി പരിപാടികള്‍: തിരുവനന്തപുരം സായിയില്‍ എം.എ. ജോര്‍ജിനു കീഴില്‍ പരിശീലനം തുടരും.
രുഗ്മ ഉദയന്‍
ഇനം: ട്രിപ്ള്‍ ജംപ്, ലോങ്ജംപ്
ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂര്‍
2012 മുതല്‍ ദേശീയ മീറ്റുകളില്‍ പങ്കാളിത്തം
നേട്ടങ്ങള്‍: ദേശീയ സ്കൂള്‍ മീറ്റില്‍ മൂന്ന് സ്വര്‍ണം, ജൂനിയര്‍ മീറ്റില്‍ രണ്ട് സ്വര്‍ണം.
ഭാവി പരിപാടികള്‍: ബിരുദപഠനം പാലക്കാട്, കോച്ച് അരവിന്ദാക്ഷനു കീഴില്‍ പരിശീലനം തുടരും.
ഡൈബി സെബാസ്റ്റ്യന്‍
ഇനങ്ങള്‍: 100 മീ. ഹര്‍ഡ്ല്‍സ്
ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍
2012 മുതല്‍ ദേശീയ മീറ്റുകളില്‍ സാന്നിധ്യം.
നേട്ടങ്ങള്‍: ദേശീയ സ്കൂള്‍ മീറ്റില്‍ അഞ്ച് സ്വര്‍ണം. റെക്കോഡുമായി പടിയിറക്കം.
ഭാവി പരിപാടികള്‍: നിലവിലെ കോച്ചിനു കീഴില്‍ പരിശീലനം തുടരും. ജോലിയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടുക ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.