??????? ?????? ???????? 800 ??. ????????

സ്പ്രിന്‍റിൽ കേരളം പിന്നോട്ടോടി

കോഴിക്കോട്: അത്ലറ്റിക്സ് ട്രാക്കിലെ വേഗപ്പോരില്‍ കേരളം ഒരിക്കല്‍ കൂടി പിന്തള്ളപ്പെട്ടപ്പോള്‍ പൊന്നായിമാറി അയല്‍ സംസ്ഥാനക്കാര്‍. മൂന്നു വിഭാഗങ്ങളിലായി നടന്ന ആറ് 200 മീറ്ററുകളില്‍ കേരളത്തിന്‍െറ നേട്ടം രണ്ടു വെള്ളിയിലൊതുങ്ങിയപ്പോള്‍ കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര താരങ്ങള്‍ സ്പ്രിന്‍റ് ഡബ്ള്‍ നേട്ടത്തില്‍. പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ ഷഹര്‍ബാന സിദ്ദീഖും ജൂനിയറില്‍ പി.ഡി. അഞ്ജലിയും മാത്രമേ ആതിഥേയര്‍ക്കായി മെഡലണിഞ്ഞുള്ളൂ.
അതേസമയം, ജൂനിയര്‍ പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ ലൂയിസ് റോസലിന്‍ (25.27സെ), സീനിയര്‍ ആണ്‍കുട്ടികളില്‍ കര്‍ണാടകയുടെ കെ. മനീഷ് (22.22സെ), ജൂനിയര്‍ ആണ്‍കുട്ടികളില്‍ തമിഴ്നാടിന്‍െറ സി. അജിത് കുമാര്‍ (22.40സെ) എന്നിവര്‍ നൂറു മീറ്ററിലെ നേട്ടം 200ലും ആവര്‍ത്തിച്ചു. 100 മീറ്ററില്‍ കേരളത്തിന് ഒരു വെള്ളിയും വെങ്കലവും മാത്രമായിരുന്നു സമ്പാദ്യം.

സീനിയര്‍ പെണ്‍കുട്ടികളില്‍ ഷഹര്‍ബാനയെ രണ്ടാം സ്ഥാനത്തേക്ക് (25.48സെ) പിന്തള്ളി തമിഴ്നാടിന്‍െറ വി. ശുഭയാണ് (25.34) സ്വര്‍ണമണിഞ്ഞത്. സീനിയര്‍ ആണ്‍കുട്ടികളില്‍ ആതിഥേയ താരം ലിബിന്‍ ഷിബു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മനീഷ് സ്വര്‍ണവും തമിഴ്നാടിന്‍െറ ആര്‍. നവീന്‍ വെള്ളിയും നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അജിത് കുമാറിനു പിന്നിലായി തെലങ്കാനയുടെ ധനവന്ത് ശ്രീകാന്തും (22.44), കുമാര്‍ വൈയും (22.88) ഓടിയത്തെി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ലെവിസ് റോസലിന്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പി.ഡി. അഞ്ജലി (25.93), തമിഴ്നാടിന്‍െറ മലയാളി താരം സാന്ദ്ര തെരേസ (26.04സെ) രണ്ടും മൂന്നും സ്ഥാനത്തായി. കേരളതാരങ്ങളൊന്നുമില്ലാത്ത സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഡല്‍ഹിയുടെ അഭിനവ് അസ്വാള്‍ (23.46) സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളില്‍ കര്‍ണാടകയുടെ വര്‍ഷക്കായിരുന്നു സ്വര്‍ണം (26.42). കേരളത്തിന്‍െറ ഗൗരി നന്ദന (27.20) നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT