????? ??????? ????? ???????? ????????????? ???????????? ?????? ??????????? ???? ???

സ്കൂള്‍ കായികമേള; 19 ാം തവണയും കേരളം ചാമ്പ്യന്മാർ

കോഴിക്കോട്: കായിക കൗമാരത്തിന്‍െറ കരുത്തുകാത്ത കേരളം ദേശീയ സ്കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി പത്തൊമ്പതാം തവണയും കിരീടമണിഞ്ഞു. ആവേശപ്പോരിന്‍െറ അലയൊലികള്‍ മാനംമുട്ടെ ഉയര്‍ന്ന ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ അഞ്ചുനാള്‍ നിറഞ്ഞാടിയ ആതിഥേയര്‍ 39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവുമായി 306 പോയന്‍റുമായി വിജയനൃത്തം ചവിട്ടി.11 സ്വര്‍ണവും എട്ടു വെള്ളിയും 13 വെങ്കലവും നേടിയ തമിഴ്നാട് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഒമ്പത് സ്വര്‍ണം വീതം നേടിയ മഹാരാഷ്ട്രയും (101) ഡല്‍ഹിയും (82) യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. റെക്കോഡ് സ്വര്‍ണമെന്ന സ്വപ്നവുമായി അവസാന ദിവസം ട്രാക്കിലത്തെിയ ആതിഥേയര്‍ക്ക് 200 മീറ്ററിലും സ്വര്‍ണം കിട്ടാക്കനിയായത് തിരിച്ചടിയായി. ചൊവ്വാഴ്ച നടന്ന 29 ഇനങ്ങളില്‍ 11 വീതം സ്വര്‍ണവും വെള്ളിയും ആറു വെങ്കലവുമാണ് നേടാനായത്. ഇന്നലെ ഒമ്പത് റെക്കോഡുകളില്‍ നാലിലും മലയാളിതാരങ്ങള്‍ പേരു കുറിച്ചു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്ള്‍ജംപില്‍ റെക്കോഡിട്ട ലിസ്ബത്ത് കരോലിന്‍ ജോസഫ് ട്രിപ്ള്‍ തികച്ചപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പുതിയ സമയംകുറിച്ച അബിത മേരി മാനുവല്‍ റെക്കോഡ് ഡബ്ള്‍ തികച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യനും ജൂനിയര്‍ പെണ്‍കുട്ടികളില്‍ അപര്‍ണ റോയിയുമാണ് റെക്കോഡിട്ടത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജയിച്ചുകയറിയ സ്നേഹയും സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ഒന്നാതതത്തെിയ രുഗ്മ വിജയനും ഇരട്ടനേട്ടം കൈവരിച്ചു. ക്രോസ് കണ്‍ട്രിയില്‍ ഷെറിന്‍ ജോസ്, പെണ്‍കുട്ടികളില്‍ കെ.ആര്‍. ആതിര, ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മുഹമ്മദ് ലിസാന്‍ എന്നിവരും  4x400 മീറ്റര്‍ റിലേയില്‍ സീനിയര്‍ പെണ്‍കുട്ടികളുമാണ് കേരളത്തിന്‍െറ മറ്റു സ്വര്‍ണ നേട്ടക്കാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT